Hot Posts

6/recent/ticker-posts

നവ കേരള സദസ്സ്: പൊൻകുന്നത്ത്‌ സ്കൂൾ കെട്ടിടവും മതിലും പൊളിച്ചു നീക്കിയതിൽ പ്രതിഷേധം


കാഞ്ഞിരപ്പള്ളി: നവ കേരള സദസ്സ് വേദിയായ പൊൻകുന്നം ഗവ.സ്കൂൾ കെട്ടിടവും മതിലും അതിവേഗം പൊളിച്ചു നീക്കിയതിൽ പ്രതിഷേധം ഉയരുന്നു. മുഖ്യ മന്ത്രിയും മന്ത്രിമാരും അടുത്ത മാസം 12 ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊൻകുന്നം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ആണ് നവ കേരള സദസ്സ് വേദി സംഘടിപ്പിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയപ്പോൾ സ്കൂൾ മതിൽ പൊളിച്ച് നവ കേരള ബസിനു കയറാൻ സൗകര്യം ഒരുക്കിയത് വിവാദം ആയിരുന്നു. 

അതിനു പിന്നാലെയാണ് പൊൻകുന്നത്തും സ്കൂൾ കെട്ടിടവും മതിലും പൊളിച്ചിരിക്കുന്നത് ഇതിനെതിരെ വ്യാപക പ്രധിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത് വരും ദിവസങ്ങളിൽ കെഎസ്യൂ നിയോജക മണ്ഡലം കമ്മറ്റി പ്രവർത്തകർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരുമെന്ന് കെഎസ്യൂ ജില്ല പ്രസിഡന്റ്‌ കെ.എൻ നൈസാം അറിയിച്ചു.





Reactions