Hot Posts

6/recent/ticker-posts

കള്ളം പറയുന്ന കേന്ദ്ര മന്ത്രി ഭർത്താവിനെ കേൾക്കണം: കെ.പി ജോസഫ്



കോട്ടയം: ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര ധനകാര്യ മന്ത്രി മോദി സർക്കാരിനെ കുറിച്ച് തന്റെ ഭർത്താവ് സീതാരാമൻ പറയുന്നത് കേൾക്കാൻ തയ്യാറാവണമെന്ന് കേരള കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ജോസഫ് ആവശ്യപ്പെട്ടു. 

നോട്ടു നിരോധനം, കർഷക കരിനിയമങ്ങൾ തുടങ്ങി ലേബർ കോഡുവരെയുള്ള മോദിയുടെ പരിഷ്കാരങ്ങൾ നാടിനാകെ നാശം വരുത്തി വെച്ചിരിക്കുന്നതായും കേരളത്തിനവകാശപ്പെട്ട ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരുന്നതായും അദ്ദേഹം പറഞ്ഞു. 


കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനും ഇടതുപക്ഷ കർഷക സംഘടനകളും സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് ഓഫീസ് പടിക്കൽ നടത്തിയ മഹാധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി റ്റി.ആർ രഘുനാഥൻ അദ്ധ്യക്ഷതവഹിച്ചു. 


വിവിധ സംഘടനാ നേതാക്കളായ ഫിലിപ്പ് ജോസഫ്, റജി സഖറിയ, വി.കെ സന്തോഷ്കുമാർ, ഡാന്റീസ് കൂനാനിക്കൽ, മത്തച്ചൻ പ്ലാത്തോട്ടം, കെ.എം.രാധാകൃഷ്ണൻ, ജോസ് കുറ്റ്യാനിമറ്റം, വി.പി.കൊച്ചുമോൻ, ജോസുകുട്ടി പൂവേലിൽ, പി.എം.പ്രഭാകരൻ, സന്തോഷ് കല്ലറ, വി.ബി.ബിനു, ഒ.പി.എ സലാം, പി.കെ.കൃഷ്ണൻ, ജോൺ വി.ജോസഫ്, ഖലിൽ റഹ്മാൻ, റഷീദ് കോട്ടപ്പള്ളി, ഇ.എൻ.ദാസപ്പൻ, പി.എം.പ്രഭാകരൻ, റ്റി.ജെ.ജോണികുട്ടി, ജോയി നടയിൽ, ബാബു കെ ജോർജ്, വി.റ്റി തോമസ്, പി.ആർ തങ്കച്ചൻ, എം.കെ ദിലീപ്, റ്റി.വി.ബേബി, റ്റി.ജെ ജോണിക്കുട്ടി, എം.കെ ദിലീപ്, ജോസുകുട്ടി പൂവേലിൽ, പി.വി.പ്രസാദ്, എ.ജി.അജയകുമാർ തുടങ്ങിയവർ മഹാ ധർണ്ണയെ അഭിസംബോധന ചെയ്തു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ