Hot Posts

6/recent/ticker-posts

വിഷരഹിത ഭക്ഷണം ഉറപ്പുവരുത്തണം: ഫാ.ജോസഫ് താഴത്തുവരിക്കയിൽ



പാലാ: ഒരു വീട്ടിൽ ഒരു ദിവസം ഒരു നേരത്തെ ഭക്ഷണത്തിനുള്ളവയെങ്കിലും സ്വയം ഉൽപാദിപ്പിക്കുന്നവരാവാൻ എല്ലാ കുടുംബങ്ങൾക്കും സാധിക്കണമെന്നും കർഷകർ ചേറിൽ കാലു വെക്കുന്നതുകൊണ്ടാണ് നമുക്ക് ചോറിൽ കൈ വെക്കാനാവുന്നതെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസി:ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ അഭിപ്രായപ്പെട്ടു. 

കൃഷി വകുപ്പിന്റെ കീഴിൽ ആത്‌മാ പദ്ധതി പ്രകാരം കർഷകർക്കായി സംഘടിപ്പിച്ച കപ്പാസിറ്റി ബിൽഡിങ്ങ് പരിശീലന പരിപാടി പാലായിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്രിമ കർഷകമാർക്കറ്റ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ കൃഷി അസിസ്റ്റന്റ് ഓഫീസർ നസീർ എസ്.എ അദ്ധ്യക്ഷത വഹിച്ചു. 


പി.എസ്.ഡബ്ളിയു.എസ് പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, കൃഷി ഫീൽഡ് ഓഫീസർ ആശ പി.കെ, ആത്മ ടെക്നോളജി വിങ്ങ് മാനേജർ സൗമ്യാ സദാനന്ദൻ, സോൺ കോ - ഓർഡിനേറ്റർ സൗമ്യാ ജയിംസ് എന്നിവർ പ്രസംഗിച്ചു. പച്ചക്കറി കൃഷിയിൽ കീടരോഗ നിയന്ത്രണവും വള പ്രയോഗവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കോപ് ടെക് മാനേജിങ്ങ് ഡയറക്ടർ ജിതിൻ ജോജി ക്ലാസ്സ് നയിച്ചു. പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതികൾ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ വിശദീകരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു