Hot Posts

6/recent/ticker-posts

സിന്തറ്റിക്ക് ട്രാക്ക് തകർക്കാൻ അനുവദിക്കില്ല: സജി മഞ്ഞക്കടമ്പിൽ


പാലാ: പാലായിലെ കായിക താരങ്ങൾക്ക് വേണ്ടി ഐക്യ ജനാധിപത്യ മുന്നണി ഗവൺമെൻറിന്റെ കാലഘട്ടത്തിൽ കെ.എം മാണി ധനമന്ത്രിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ കായികവകുപ്പ് മന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ പാലായ്ക്ക് സമ്മാനിച്ച സിന്തറ്റിക് ട്രാക്ക് എൽഡിഎഫിന്റെ ജന സദസിന്റെ പേരിൽ തകർക്കുവാനുള്ള നീക്കം അനുവദിക്കില്ലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.


കായിക ആവശ്യങ്ങൾക്ക് മാത്രമേ ട്രാക്ക് ഉപയോഗിക്കാവൂ എന്ന നിബന്ധന നിലനിൽക്കുമ്പോൾ ഇടതുപക്ഷം ഭരിക്കുന്ന പാലാ മുനിസിപ്പാലിറ്റി എൽഡിഎഫ് പരിപാടിക്കായി ട്രാക്ക് വിട്ടുകൊടുക്കുന്നത് കായിക താരങ്ങളോടുള്ള വെല്ലുവിളിയാണെന്നും സജി പറഞ്ഞു. യുഡിഎഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.




കോൺഗ്രസ് പാല ബ്ലോക്ക് പ്രസിഡണ്ട് എൻ.സുരേഷ് അധ്യക്ഷത വഹിച്ചു. സിന്തറ്റിക് ട്രാക്ക് എൽഡിഎഫ് പരിപാടിക്ക് വിട്ടുകൊടുക്കുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 28 -11 -2023  ചൊവ്വാഴ്ച 3 PM ന് പാലാ ഗവൺമെൻറ് ആശുപത്രി ജംഗ്ഷനിൽ നിന്നും മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നതിനും യോഗം തീരുമാനിച്ചു. പ്രതിഷേധ സമരം മുൻ കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. 


ജോർജ് പുളിങ്കാട്,പ്രൊഫ: സതീഷ് ചൊള്ളാനി, സി റ്റി രാജൻ, ആർ സജീവ്, ബാബു മുകാല, ചൈത്രം ശ്രീകുമാർ, സി.ജി വിജയകുമാർ, തോമസ് ആർ.വി, ജോഷി വട്ടക്കുന്നേൽ, സെൻ തെക്കുംകാട്ടിൽ, ജോയി മഠത്തിൽ, ജിമ്മി ജോസഫ് താഴക്കേൽ, സിജി ടോണി, ബാബു കുഴിവേലിൽ, ബിബിൻ രാജു, രാജേഷ് കാരക്കാട്ട്, ലാലി സണ്ണി, ബിജു പി കെ, ബിബി ഐസക്ക്, തോമസ്കുട്ടി നെച്ചിക്കാട്ട്, ബിനോ ചൂരനോലി, ജോസ് വേരനാനി, രാഹുൽ പി എൻ ആർ, പ്രേമ്ജിത്ത് ഏർത്തയിൽ, കെ റ്റി തോമസ്, സാബു എബ്രാഹം, ജോബി നമ്പുടാകം, സജോ വട്ടക്കുന്നേൽ, ജോൺസൺ നെല്ലുവേലിൽ, തോമസ് ആർ വി ജോസ്, സാബു എബ്രഹാം, ജോഷി നെല്ലിക്കുന്നേൽ, ജയിംസ്ചാക്കോ ജീരകം, ജോർജ്‌ വലിയപറമ്പിൽ, സൈമൺ എ എസ് തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കാവുംകണ്ടം പള്ളി ഗ്രോട്ടോ തകർത്ത സാമൂഹിക വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണം: ജോസ് കെ.മാണി എം.പി.
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു