Hot Posts

6/recent/ticker-posts

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാടിന് ഒരുക്കങ്ങളായി



പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാടിന് 
ഒരുക്കങ്ങള്‍ തുടങ്ങിയതായി ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. 


ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകള്‍ സമര്‍പ്പിക്കുന്ന തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി  ടീമുകള്‍ ഓരോ വര്‍ഷവും എത്തിച്ചേരാറുണ്ട്. വഴിപാടിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിച്ചതിനാൽ ഇത്തവണ 20 ടീമുകൾക്കായി അവസരം പരിമിതപ്പെടുത്തിയിട്ടുണ്ട്.


ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം. 


മണ്ഡലസമാപന ഉത്സവ ഭാഗമായി ഡിസംബര്‍ 27 ന് വൈകിട്ട് 5.30 നാണ് തിരുവാതിരകളി വഴിപാട് ആരംഭിക്കുന്നത്. കാവിന്‍പുറം ക്ഷേത്രത്തില്‍ ഉമാമഹേശ്വരന്‍മാരുടെ ഇഷ്ടവഴിപാടാണ് തിരുവാതിരകളി. 


വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 10001, 5001, 2501 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു. 

എട്ട് മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. തിരുവാതിരകളി വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങളൊക്കെ ദേവസ്വം ഏര്‍പ്പാടാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് വഴിപാടില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. 

27 ന് വൈകിട്ട് 5.30 ന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും ഭാര്യ ഡോ. മഞ്ജരിയും ചേര്‍ന്ന് തിരുവാതിരകളി വഴിപാടിന് തിരിതെളിക്കും. ഇതോടൊപ്പം കുട്ടികളുടെ തിരുവാതിരകളിയും ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ചുള്ള മെഗാ തിരുവാതിരയുമുണ്ട്. 

വാര്‍ത്താസമ്മേളനത്തില്‍ ടി.എൻ. സുകുമാരൻ നായർ,  ആര്‍. സുനില്‍ കുമാര്‍, സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍  എന്നിവര്‍ പങ്കെടുത്തു.
Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ സൗജന്യ പീഡിയാട്രിക്ക് ഡെവലപ്മെൻറൽ ഇവാലുവേഷൻ ക്യാമ്പ്