Hot Posts

6/recent/ticker-posts

കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നവംബർ 5ന്




കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 2023 നവംബർ 5 ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളിൽ നടക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും. ജോസ് കെ. മാണി എം പി, മാണി സി കാപ്പൻ എം എൽ എ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.


സന്തോഷ് മരിയസദനത്തെ ചടങ്ങിൽ ആ​ദരിക്കും. CEOA സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ, സെക്രട്ടറി സമീർ ബാബു, പാലാ ന​ഗരസഭ അധ്യക്ഷ ജോസിൻ ബിനോ, ജില്ലാ കമ്മിറ്റി അം​ഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. 



CEOA സംഘടന രൂപീകരിച്ച് 5 വർഷക്കാലം കൊണ്ട് നിരവധിയായ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ ഒരു അംഗം മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപയുടെ ആശ്രയ ധനസഹായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ സംഘടനയ്ക്ക് സാധിച്ചതായും അവർ പറഞ്ഞു. 


പത്ര സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുൺ കുളംപള്ളിൽ, ജില്ലാ ട്രഷറർ ബിജു മോൻ, കെഎസ് ജിനീഷ് കട്ടച്ചിറ, വരുൺഘോഷ് , ഷിനോയ് കൊഴുവനാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു