Hot Posts

6/recent/ticker-posts

കളർഫുള്ളായി പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കേക്ക് മിക്സിങ്ങ് സെറിമണി



ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങ് സെറിമണി നടത്തി പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ.


ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രവിത്താനം സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കേക്ക് മിക്സിങ് സെറിമണി ഹൃദ്യവും, പുതുമയുള്ളതുമായ അനുഭവമായി. 




കേരളത്തിലെ പ്രമുഖ കേക്ക് നിർമ്മാതാക്കളായ 'ദ വെൽവെറ്റ് കേക്ക്സ്, തൊടുപുഴയുടെ ഇത്തവണത്തെ കേക്ക് മിക്സിങ്ങ് സെറിമണിക്കാണ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ വേദിയായത്.
പ്രത്യേക രീതിയിൽ  സജ്ജീകരിച്ച പ്ലാറ്റ്ഫോമിലേക്ക് വിവിധയിനം ഡ്രൈ ഫ്രൂട്ട്സും വൈനും ചേർത്താണ് മിക്സ് ചെയ്ത്.






സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഹെഡ്മാസ്റ്റർ അജി വി.ജെ, പി.ടി.എ. പ്രസിഡൻറ് ജിസ്മോൻ ജോസ്, വെൽവെറ്റ് കേക്ക്സ് എം.ഡി അനീഷ് ടി. ജേക്കബ്, ജിനു ജെ. വല്ലനാട്ട് എന്നിവർ സംസാരിച്ചു. 



Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്