Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട നഗരസഭയിൽ അമൃത് കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ 25 കോടി രൂപ അനുവദിച്ചു: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിലെ 8,000 ത്തോളം കുടുംബങ്ങൾക്ക് പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് കേരള വാട്ടർ അതോറിററ്റിയുടെ നേതൃത്വത്തിൽ അമൃത് കുടിവെള്ള പദ്ധതി പ്രകാരം ഒന്നാം ഘട്ടമായി 25 കോടി രൂപയുടെ ഭരണാനുമതി   ലഭിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യേക താല്പര്യമെടുത്താണ് ആനുപാതികമായി ലഭിക്കുമായിരുന്ന 8 കോടി രൂപ വർദ്ധിപ്പിച്ച് 25 കോടി രൂപ അനുവദിച്ചത് എന്ന് എംഎൽഎ കൂട്ടിച്ചേർത്തു. 


ഈരാറ്റുപേട്ട നഗരസഭ അതിർത്തിയിൽ 8000 ത്തോളം ഗാർഹിക കണക്ഷനുകൾ ആവശ്യമുള്ളപ്പോൾ നിലവിൽ 500 ഓളം വീടുകളിൽ മാത്രമാണ് കേരള വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. കേരളത്തിൽ തന്നെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതികൾ ഏറ്റവും കുറവുള്ള നഗരസഭകളിൽ ഒന്നാണ് ഈരാറ്റുപേട്ട. ഈ കുറവ് പരിഹരിച്ച് സമ്പൂർണ്ണ ശുദ്ധജല വിതരണ ശൃംഖല സ്ഥാപിക്കുമെന്ന് എംഎൽഎ അറിയിച്ചു.

മലങ്കര ഡാമിൽ നിന്നുള്ള ജലം ശുദ്ധീകരിച്ച് എത്തിച്ചാണ് ജലവിതരണം നടത്തുക. തേവരുപാറയിൽ ഇപ്പോഴുള്ള ഉപരിതല ടാങ്കിന് പകരം 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്ക് പുതുതായി നിർമ്മിച്ച് ജലം ശേഖരിച്ച് ആയിരിക്കും കുടിവെള്ള വിതരണം നടത്തുക. അനുവദിക്കപ്പെട്ട തുകയിൽ 8 ലക്ഷം രൂപ വിനിയോഗിച്ച് വിശദമായ സാധ്യത പഠനം നടത്തി നഗരസഭാ അതിർത്തിയിൽ പൂർണ്ണമായ ജലവിതരണം നടത്താൻ പര്യാപ്തമായ നിലയിൽ വിശദമായ പ്ലാനും ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കും. ഇതിനായി ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു.  


സോയിൽ ടെസ്റ്റിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പ്രകാരം സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക് കൂടുതൽ തുക ആവശ്യമായി വന്നാൽ ആവശ്യമായിവരുന്ന അധിക തുക രണ്ടാംഘട്ടമായി അനുവദിക്കുമെന്നും എംഎൽഎ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി