Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് അംഗീകാരങ്ങളുടെ പെരുമഴ



ചെമ്മലമറ്റം: പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസി പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് മുന്ന് അവാർഡുകൾ. മികച്ച കൃഷി തോട്ടം ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം, മികച്ച രണ്ടാമത്തെ ലഹരി വിരുദ്ധ വിദ്യാലയത്തിനുള്ള പുരസ്കാരം, മികച്ച യുവ കർഷകയ്ക്കുള്ള പുരസ്കാരം എന്നിവയാണ് സ്കൂളിന് ലഭിച്ചത്.  


സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ് മാസ്റ്റർ സാബു മാത്യു, പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ അഭിനന്ദിച്ചു.




Reactions