Hot Posts

6/recent/ticker-posts

ചേര്‍പ്പുങ്കല്‍ സമാന്തരപാലം അപ്രോച്ച് റോഡ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ എം.എല്‍.എ മാര്‍ ഇടപെട്ട് നടപടി സ്വീകരിച്ചു



പാലാ: ചേര്‍പ്പുങ്കല്‍ സമാന്തര പാലവും അപ്രോച്ച് റോഡ് നിര്‍മ്മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചതായി അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി.കാപ്പന്‍ എം.എല്‍.എ എന്നിവര്‍ അറിയിച്ചു. പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 


മീനച്ചിലാറിനു കുറുകെ യാഥാര്‍ത്ഥ്യമാക്കുന്ന ചേര്‍പ്പുങ്കല്‍ സമാന്തരപാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന നിര്‍മ്മാണ ജോലികള്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാലം നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ള മുളമൂട്ടില്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി പ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ എം.എല്‍.എ മാര്‍ ചര്‍ച്ച നടത്തുകയുണ്ടായി. ഇതിന്‍ പ്രകാരം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ മണ്ണ് നിറയ്ക്കുന്നതും അനുബന്ധ ജോലികളും ഡിസംബര്‍ 31 നകം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനുള്ള തീരുമാനമെടുത്തു. 

പ്രതികൂല കാലാവസ്ഥ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചുസമയം മുടങ്ങാനിടയായെങ്കിലും അവശേഷിക്കുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പരിശ്രമമാണ് നടത്തുന്നതെന്ന് എം.എല്‍.എ മാര്‍ വ്യക്തമാക്കി. അക്കൗണ്ടന്റ് ജനറലിന്റെ പരാമര്‍ശംമൂലം പാലം നിര്‍മ്മാണത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി അപ്രതീക്ഷിതമായി ഭരണനിര്‍വ്വഹണത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഇതിനോടകം നടത്തിയിട്ടുള്ളതായി എം.എല്‍.എ മാരായ മോന്‍സ് ജോസഫും മാണി സി.കാപ്പനും വ്യക്തമാക്കി.

പി.ഡബ്ല്യു.ഡി മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പാലം നിര്‍മ്മാണം വീണ്ടും മുടങ്ങിപ്പോകാനുണ്ടായ സാഹചര്യം ഗൗരവമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചേര്‍പ്പുങ്കല്‍ പാലം സംബന്ധിച്ച് പൊതുമരാമത്ത് ഇറക്കിയിരിക്കുന്ന പുതുക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ രേഖാമൂലം അക്കൗണ്ടന്റ് ജനറലിനെ അറിയിക്കുന്നതിന് സത്വരനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനല്‍കിയിട്ടുള്ളതായി എം.എല്‍.എ മാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം എഞ്ചിനീയറുടെ ഉത്തരവാദിത്വത്തില്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. 


സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണനിര്‍വ്വഹണ കാര്യങ്ങളില്‍ സംഭവിച്ചിരിക്കുന്ന ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന എം.എല്‍.എ മാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പുങ്കല്‍ പാലത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. ജനുവരി മാസത്തില്‍ ടാറിംഗ് ജോലികള്‍ നടത്തുവാന്‍ കഴിയുന്ന വിധത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. 

2024 ലെ പുതുവത്സര സമ്മാനമായി ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എം.എല്‍.എ മാര്‍ വ്യക്തമാക്കി. ചേര്‍പ്പുങ്കല്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതും അന്തിമഘട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവിധ കാര്യങ്ങള്‍ സംബന്ധിച്ച് പി.ഡബ്ല്യു.ഡി മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എയും മാണി സി.കാപ്പന്‍ എം.എല്‍.എയും വ്യക്തമാക്കി. 

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി