Hot Posts

6/recent/ticker-posts

കടബാധ്യതയില്‍പ്പെട്ടവരുടെ സംരക്ഷിത സംഗമം ഡിസം.11 ന് കോട്ടയത്ത്



കോട്ടയം: സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബാധ്യതയില്‍ കഷ്ടത അനുഭവിക്കുന്നവരുടെ സംരക്ഷിത സംഗമം ഡിസം.11 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ നടക്കും. 


ആന്റി കറപ്ഷന്‍ സംസ്ഥാന കൗണ്‍സിലും എഡ്യൂക്കേഷണല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ലോണീസ് അസോസിയേഷനും ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. റവന്യു റിക്കവറി, സര്‍ഫാസി, സിബില്‍ നിയമങ്ങള്‍ മൂലവും പ്രതിസന്ധിയും ബാങ്കുകളുടെ ഭീഷണിയും നേരിടുന്നവര്‍ക്കും മറ്റ് ലോണുകളുടെ പരാതിക്കാര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാം.

റവന്യു റിക്കവറി, സര്‍ഫാസി, സിബില്‍ നിയമങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ കോട്ടയത്തെ ഈ സംഗമത്തില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വ്യക്തികളുടെ പരാതികള്‍ അന്നേ ദിവസം ഹിയറിംഗ് നടത്തുകയും തുടര്‍ നടപടികള്‍ക്കായി ഫയലില്‍ സ്വീകരിക്കുകയും ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 8086420388, 9446904670, 9446084464 എന്നീ നമ്പരില്‍ ബന്ധപ്പെടാം.




Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്