Hot Posts

6/recent/ticker-posts

ചരിത്രത്തിലാദ്യമായി സിനിമ മേഖലയില്‍ എഐ; ഉപയോഗപ്പെടുത്തിയത് 'ആന്റണി'യിലെ ഫോട്ടോഗ്രാഫര്‍



ചരിത്രത്തിലാദ്യമായി സിനിമ മേഖലയില്‍ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ ഉപയോഗിച്ച് ആന്റണി സിനിമയുടെ ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോ. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയില്‍ തന്നെ ഇത്തരത്തില്‍ ഒരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  


'ഫോട്ടോഗ്രാഫേഴ്‌സ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍. ഓരോ സിനിമ കഴിയുമ്പോഴും ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അവരവരുടെ ചിത്രങ്ങള്‍ കൈമാറുക എന്നത് ശ്രമകരമായ ഒരു കടമ്പയായിരുന്നു.' ഷൂട്ടിങ് വേളയില്‍ തന്നെ അവരവരുടെ ഫേസ് രജിസ്‌ട്രേഷന്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് നടത്താന്‍ കഴിയുന്ന തരത്തിലാണ് അനൂപ് ഈ സംവിധാനമൊരുക്കിയത്.

'മാത്രമല്ല, എത്ര ഫോട്ടോസുകള്‍ വേണമെങ്കിലും ക്യൂആര്‍ കോഡിന്റെയോ ലിങ്കിന്റെയോ സഹായത്തോടു കൂടി ഫ്രീ രജിസ്‌ട്രേഷനില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. സുരക്ഷിതവും, സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ ഈ സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫേഴ്‌സിനും, കസ്റ്റമേഴ്‌സിനും ഒരു പോലെ ഉപകാരപ്രദമാകുന്ന രീതിയിലണ് ഡിസ്ട്രിബ്യൂഷന് തയാറെടുക്കുന്നതെന്ന് അനൂപ് ചാക്കോ പറഞ്ഞു. ഓരോ ഫോട്ടോഗ്രാഫുകളും ഏതൊരു മനുഷനും ഏറെ പ്രിയപ്പെട്ടതാണ്.' സ്വന്തം അനുഭവത്തില്‍ നിന്നുമുള്ള തിരിച്ചറിവും തോന്നലുമാണ് ഇത്തരമൊരു നൂതന ആശയത്തിലേക്ക് നയിച്ചതെന്ന് അനൂപ് പറഞ്ഞു. 


മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റാന്റായി കരിയര്‍ ആരംഭിച്ച അനൂപ്, ചാര്‍ലി, ബാംഗ്ലൂര്‍ ഡേയ്‌സ്, 1983, എബിസിഡി, നായാട്ട്, അദൃശ്യ ജാലകങ്ങള്‍, കളിമണ്ണ്, യമണ്ടന്‍ പ്രേമ കഥ തുടങ്ങിയ 15ഓളം ചിത്രങ്ങളുടെ ഭാഗമായി. റിലീസിനൊരുങ്ങുന്ന ചിത്രമായ ആടുജീവിതം എന്ന സിനിമയുടെയും  ഭാഗമായിട്ടുണ്ട്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു