Hot Posts

6/recent/ticker-posts

പാലാ ജൂബിലി: സാംസ്കാരിക ഘോഷയാത്രയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള 50 ഓളം കലാരൂപങ്ങൾ



പാലാ: പാലാ ടൗൺ കുരിശു പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ഡിസംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 11:30 ന് ജൂബിലി ആഘോഷ കമ്മിറ്റി നേതൃത്വം കൊടുക്കുന്ന ജൂബിലി സാംസ്കാരിക ഘോഷയാത്ര നടത്തപ്പെടുന്നു. കല സാംസ്കാരിക പൈതൃകത്തിന്റെ ഈറ്റില്ല മായ പാലായുടെ മണ്ണിലേക്ക് വിവിധ ദേശങ്ങളിൽ നിന്നുള്ള 50 ഓളം കലാരൂപങ്ങളാണ് ഇത്തവണ ജൂബിലി സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. 


ക്രിസ്ത്യൻ കലാരൂപങ്ങളായ മാർഗംകളി പരിചയമുട്ടുകളി എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും. തൃശ്ശൂർ പൂരത്തിലെ മുഖ്യധരങ്ങളായ തൃശൂർ പുലികൾ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ഘോഷയാത്രയ്ക്ക് പ്രൗഡിയേകും. ഫിഷ് ഡാൻസ് ഈഗിൾ ഡാൻസ് കഥകളി. തെലുങ്കാനയിൽ നിന്നുള്ള 18 അടി ഉയരമുള്ള പൊയ്ക്കാൽ മനുഷ്യർ അക്രോ ബൈറ്റിക്ക് ആദിവാസി നൃത്തം.

കുട്ടികൾക്കായി കാർട്ടൂൺ ഡോളുകൾ വിവിധ മേളങ്ങൾ വർണ്ണ കാവടികൾ ക്യാറ്റ് തമ്പോലം മേളം നിരത്തുകളെ വർണ്ണാഭമാക്കാൻ പേപ്പർ ബ്ലാസ്റ്റ് ഒപ്പം ക്രിസ്ത്യൻ പൗരാണികത വിളിച്ചോതുന്ന വിവിധ പ്ലോട്ടുകൾ കുട്ടികൾക്ക് മധുരം വിതറിക്കൊണ്ട് സാന്താക്ലോസ് എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് കൺവീനർമാരായ രാജേഷ് പാറയിൽ ജോഷി വട്ടക്കുന്നേൽ, റോയി ഉപ്പൂട്ടിൽ, ബേബിച്ചൻ എടേട്ട് എന്നിവർ അറിയിച്ചു. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്