Hot Posts

6/recent/ticker-posts

പ്രാദേശിക പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കാം: പദ്ധതിയുടെ ഭാഗമാകാം...



കോട്ടയം: സംസ്ഥാന സർക്കാരിന്റെ 'വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ' (ഒ.എൽ.ഒ.ഐ) പദ്ധതിയുടെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. 

പ്രാദേശിക പ്രശ്‌നപരിഹാരത്തിനുതകുന്ന ആശയമോ, പ്രശ്‌നപരിഹാരമോ നിർദ്ദേശിക്കാൻ സാധിക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. രജിസ്റ്റർ ചെയ്യാൻ https://oloi.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544146336





Reactions