Hot Posts

6/recent/ticker-posts

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണം: ജോസ് കെ മാണി



സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പൊതുസമൂഹവും സർക്കാർ സംവിധാനങ്ങളും മുൻഗണന നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പോലീസടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികളും കൈമാറുന്ന വിവരങ്ങളും അതീവ ഗൗരവത്തോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണം. പിഞ്ചുകുഞ്ഞുങ്ങളടക്കം ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾ സുരക്ഷിതരല്ലെന്ന ആശങ്ക രക്ഷകർത്താക്കളിൽ വ്യാപകമാണ്. ഇതകറ്റാൻ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്തണം.

സ്കൂൾ പരിസരങ്ങളിലും നിരത്തുകളിലും സാമൂഹികവിരുദ്ധ ശക്തികൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിസരവാസികൾ ശ്രദ്ധിക്കണം. ചുറ്റുപാടുകളിൽ കൃത്യമായ നിരീക്ഷണം നടത്താൻ രാഷ്ട്രീയ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാർലമെൻറ് ഇലക്ഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ വാർഡുകളിലും വനിതാ സ്കാർഡ് രൂപീകരണം ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഷീല തോമസിന്റെ അധ്യക്ഷതയിൽ സണ്ണി തെക്കേടം, പ്രൊഫ.ലോപ്പസ് മാത്യു, ബൈജു ജോൺ പുതിയേടത്ത്ചാലിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, നിർമ്മല ജിമ്മി, സിന്ധുമോൾ ജേക്കബ്, ഡാനി തോമസ്, ബെറ്റി ഷാജി, സാറാമ്മ ജോൺ, നായനാ ബിജു, ജോളി ഡൊമിനിക്, മിനി റെജി, ജീനാ സിറിയക്, ലിസി ബേബി, ആനിയമ്മ ജോസ്, മഞ്ജു പി.റ്റി, സുധാ സന്തോഷ്, ലിസമ്മ ബോസ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു