Hot Posts

6/recent/ticker-posts

'സ്പെല്ലാത്തോൺ 2 K 23': എവർറോളിങ് ട്രോഫി കരസ്ഥമാക്കി മേരിഗിരി പബ്ലിക് സ്കൂളിലെ കുട്ടികൾ


രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇംഗ്ളീഷ് ഡിപ്പാർട്മെന്റിന്റെയും ഐ.ക്യൂ.എ.സി യുടെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ  സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തിയ കെ.എം തോമസ് കോയിപ്പള്ളി സ്പെല്ലാത്തോൺ എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഇംഗ്ളീഷ് സ്പെല്ലിങ് മത്സത്തിൽ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ച അനഘ രഞ്ജിത്ത്, ഗ്രിഗറി സ്കറിയയും സാരംഗ് കൃഷ്ണ,  ഏബെൻ ബിൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 


രാമപുരം സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച നേഹ സാറ പ്രിൻസ്, ഹെലൻ സിജോ എന്നിവരും ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ്  വി.എച്ച്.എസ് ലെ ലക്ഷ്മി അജിത്, നിഹാരിക അനിൽ എന്നിവർ  മൂന്നാം സ്ഥാനം പങ്കിട്ടു. 

വിജയികൾക്ക്  കോളേജ് മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, മുൻ വൈസ് പ്രിൻസിപ്പൽ കെ.എം തോമസ് കോയിപ്പള്ളിൽ ഡിപ്പാർട്ടമെന്റ് മേധാവി ജോബിൻ പി മാത്യു, ഐക്യൂഎസി കോ - ഓർഡിനേറ്റർ കിഷോർ, പ്രോഗ്രാം കോ - ഓർഡിനേറ്റർ ചിപ്പി എബ്രഹാം, വിദ്യാർഥി പ്രതിനിധി അനുഗ്രഹ മറിയം ബിജു എന്നിവർ  പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍