Hot Posts

6/recent/ticker-posts

പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്



പാലാ: ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിന്റെയും അഡാർട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പും ലഹരി വിരുദ്ധ പ്രചരണവുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ പ്രദർശനവും ലയൺസ് ഡിസ്ട്രിക് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ റീ കണക്ടിങ് യൂത്ത് പ്രോജെക്ടിന്റെയും ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. 


പരിപാടിയുടെ ഉത്ഘാടനം ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ അനി എബ്രഹത്തിന്റെ അധ്യക്ഷതയിൽ കോട്ടയം സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോററ്റി സെക്രട്ടറിയുമായ രാജശ്രീ രാജ്ഗോപാൽ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി.



മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫും അരുവിത്തുറ ലയൺസ് ക്ലബ്‌ പ്രസിഡന്റ് അരുൺ കുളമ്പള്ളിലും പ്രസംഗിച്ചു. പാലാ ബ്ലഡ്‌ ഫോറം ഭാരവാഹി സജി വട്ടക്കാലായിൽ, ലീഗൽ സർവീസ് കമ്മറ്റി സുസ്മിത കെ.ബി, എൻ എസ് പ്രോഗ്രാം ഓഫീസർ സന്തോഷ്‌ സി ജി, സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ഡോക്ടർ അമിത്ത് രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


പരിപാടിയിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും റീ കണക്ടിങ് യൂത്ത് ലഹരിവിരുദ്ധ ക്യാമ്പയിന് നൽകിയ സഹകരണത്തിന് പ്രിൻസിപ്പലിനെ ആദരിക്കുകയും ചെയ്തു. അഡ്വക്കേറ്റ് സുമൻ സുന്ദർരാജ് ക്ലാസ്സ്‌ നയിക്കുകയും ചെയ്തു. ലീഗൽ സർവീസ് കമ്മറ്റി വോളിണ്ടിയർമാരും എസ് എച്ച് മെഡിക്കൽ സെന്റർ ടീം ഉൾപ്പെടെ നാനൂറോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും