Hot Posts

6/recent/ticker-posts

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി



കോട്ടയം: ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 



കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും ഫ്രാൻസിന് ജോർജ് വിജയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാനാർഥികളുടെ നേരിട്ടുള്ള പോരാട്ടമാണെന്നതാണ് കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക.  






കേരള കോൺഗ്രസ് (എം) പ്രതിനിധിയും നിലവിലെ എംപിയുമായ തോമസ് ചാഴിക്കാടനെയാണ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എൽ‌ഡിഎഫും യു‍ഡിഎഫും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച ലോക്സഭാ സീറ്റാണ് കോട്ടയം. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍