Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്



കോട്ടയം : കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും, യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 7 വോട്ടും ലഭിച്ചു. ബി ജെ പി അംഗം ഷോൺ ജോർജ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.  


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 22 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്. എൽ ഡി എഫിന് 14 അംഗങ്ങളാണ് ഉള്ളത്. യു ഡി എഫിന് എഴ് അംഗങ്ങളാണ് ഉള്ളത്. അടുത്തിടെ ബി ജെ പി യിൽ ചേർന്ന പി.സി ജോർജിൻ്റെ മകൻ ഷോൺ ജോർജും ജില്ലാ പഞ്ചായത്ത് അംഗമാണ്. 


എൽ ഡി എഫിലെ മുൻ ധാരണ പ്രകാരം സി പി ഐയിലെ ശുഭേഷ് സുധാകരൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ ഡി എഫിൽ സി പി എമ്മിന് ആറും, കേരള കോൺഗ്രസിന് അഞ്ചും, സി പി ഐയ്ക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്.  നിലവിൽ കടുത്തുരുത്തി  ഡിവിഷൻ അംഗമാണ് ജോസ് പുത്തൻകാല. 5 തവണ ത്രിതല പഞ്ചായത്തംഗവും, ഒരു തവണ  ഗ്രാമ പഞ്ചായത്തംഗവും, രണ്ട്  തവണ  കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗവും രണ്ട് തവണ ജില്ല പഞ്ചായത്തംഗവുമായിട്ടുണ്ട്. 





എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിയുള്ള രണ്ട് വർഷം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി അംഗം, വൈക്കം കാർഷിക  ഗ്രാമവികസന ബാങ്ക്  പ്രസിഡണ്ട്, കടുത്തുരുത്തി  അർബൻ കോഓപ്പറേറ്റീവ്  ഡയറക്ട് ബോർഡ് മെമ്പർ, യൂത്ത്  ഫ്രണ്ട് (എം) സംസ്ഥാന  വൈസ് പ്രസിഡന്റ്, കെ എസ് സി എം കോട്ടയം ജില്ല പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ ജോസ് പുത്തൻകാല വഹിച്ചിരുന്നു. നിലവിൽ കെ ടി യു സി (എം) സംസ്ഥാന പ്രസിഡന്റാണ്  ജോസ് പുത്തൻകാല. ഭാര്യ: ഐബി ജോസ്, മക്കൾ:  ആൽബിൻ ജോസ്, സനൽ ജോസ്.


Reactions

MORE STORIES

പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ, സമീപം സിറിഞ്ച്
പാലാ നഗരസഭയുടെ നിരന്തര പരിശ്രമത്തിന് വിജയക്കൊടി, സിന്തറ്റിക് ട്രാക്കിൻ്റെ പുനർനിർമ്മാണ ഉദ്ഘാടനം നാളെ
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തീക്കോയി മീനച്ചിലാറ്റിലെ അളിഞ്ഞി തുരുത്ത് നീക്കം ചെയ്യാൻ ടെണ്ടർ നൽകി
പഠനത്തോടൊപ്പം സംരംഭവുമൊരുക്കി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ഇലഞ്ഞി വിസാറ്റിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു
കോട്ടയത്ത് മാത്രമല്ല.. പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്
പാലാ കുരിശുപള്ളി ഷൂട്ടിംഗിന് കൊടുത്തിട്ടില്ല.. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു
പ്രതിഭാസംഗമം 2025: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്; പത്ത്‌ ദിവസത്തെ യാത്ര