Hot Posts

6/recent/ticker-posts

കെ.എസ്.എസ്.പി.യു. കൊഴുവനാൽ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി



കൊഴുവനാൽ: കെ എസ് എസ് പി യു കൊഴുവനാൽ യൂണിറ്റ് വാർഷിക സമ്മേളനം കൊഴുവനാൽ സി എസ് സി ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ്‌ കെ എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലീലാമ്മ ബിജു വാർഷിക സമ്മേളനം ഉദഘാടനം ചെയ്തു.   


സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ജെ എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി. മുൻ സെക്രട്ടറി പി ഏ തോമസ് അനുസ്മരണം നടത്തി. യൂണിറ്റ് സെക്രട്ടറി ജെയ്സൺ ജോസഫ് വാർഷിക റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി വിൽ‌സൺ ഫിലിപ്പ് വാർഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 


സെക്രട്ടറി ജെയ്സൺ ജോസഫ് ഡ്രാഫ്റ്റ് ബഡ്ജറ്റ് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ജോസഫ് ചൊള്ളംമ്പുഴ സ്വാഗതവും വൈസ് പ്രസിഡന്റ് എം സി വത്സമ്മ നന്ദിയും പറഞ്ഞു. തുടർന്ന് അടുത്ത വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ളാലം ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി സി എസ് രവീന്ദ്രൻ നായർ വരണാധികാരി ആയിരുന്നു.
 

കെ എൻ വിജയകുമാർ (പ്രസിഡന്റ്), കെ എം സുദർശൻ, കെ ബാലകൃഷ്ണൻ, എം സി വത്സമ്മ (വൈസ് പ്രസിഡന്റ്‌മാർ), ജെയ്സൺ ജോസഫ് (സെക്രട്ടറി), വിൽസൺ ഫിലിപ്പ്, ഫിലിപ്പ് സി ജോസഫ്, കെ എൻ ബാലചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാര്), ബാബു തോമസ് (ട്രെഷറർ), കുട്ടിയമ്മ അബ്രഹാം (വനിതാവേദി കൺവീനർ), മാത്യുക്കുട്ടി തോമസ് (സാംസ്കാരിക വേദി കൺവീനർ), എം ജെ അബ്രഹാം, തോമസ് അലോഷ്യസ് ഓഡിറ്റർമാർ), പി ജി സുകുമാരൻ, കെ എം മാത്യു (രക്ഷാധികാരികൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്