Hot Posts

6/recent/ticker-posts

മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നടത്തി



കോട്ടയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി 41,000 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പദ്ധതി ഒന്നര വർഷം കൊണ്ടു പൂർത്തികരിക്കും. 370 കിലോമീറ്റർ റോഡ് പൊളിക്കേണ്ടതുണ്ട്. എങ്കിലും ഈ റോഡുകളെല്ലാം പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.


186.34 കോടി രൂപചിലവിൽ 15987 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭിക്കുന്നത്. പദ്ധതിയിൽ ഒൻപതു ദശലക്ഷം പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല, ഒൻപതു മീറ്റർ വ്യാസമുള്ള കിണർ മുളംകുന്നിൽ, മണിമലയാറിനുകുറുകെ മൂരിക്കയത്ത് ചെക്ക്‌ഡാം, അഞ്ചു ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സിയോൻകുന്ന് ജല സംഭരണി, മൈക്കോളജി ബൂസ്റ്റിംഗ് സ്റ്റേഷൻ, നാലു ലക്ഷം ലിറ്റർ ശേഷിയുള്ള ഇളബ്രാമല ഭൂതല ജല സംഭരണി, 10.5 ലക്ഷം ലിറ്റർ ശേഷിയുള്ള പറത്താനം ഭൂതല ജല സംഭരണി, വട്ടക്കാവ് ഭൂതല ജല സംഭരണി, 245 കിലോമീറ്റർ പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടുന്നു. 





മുണ്ടക്കയം സി.എസ്.ഐ പരീഷ് ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായി. ആൻ്റോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ.ശുഭേഷ് സുധാകരൻ, പി. ആർ. അനുപമ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പി. കെ.പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ്‌ ഷീലമ്മ ഡോമിനിക്, സ്ഥിരം സമിതി അധ്യക്ഷരായ ഷിജി ഷാജി, സുലോചന സുരേഷ്, സി.വി.അനിൽകുമാർ, 


പഞ്ചായത്തംഗങ്ങളായ ജോമി തോമസ്, ലിസി ജിജി, ഷീബാ ദിഫായിൻ, ജിനീഷ് മുഹമ്മദ്, ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്ട്, ഫൈസൽമോൻ, സിനിമോൾ തടത്തിൽ, പ്രസന്ന ഷിബു, ദിലിഷ് ദിവാകരൻ, കെ.എൻ. സോമരാജൻ, പി.എ. രാജേഷ്, ബിൻസി മാനുവേൽ, റെയ്ച്ചൽ കെ.റ്റി, ബോബി കെ. മാത്യു, സൂസമ്മ മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.എസ്. പ്രദീപ്, കെ.ഡബ്ലിയു.എ ബോർഡ് അംഗം ഷാജി പാമ്പൂരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.രാജേഷ്, പി.ജെ.കുര്യാക്കോസ്, കെ.എസ്. രാജു, ചാർലി കോശി, സിജു കൈതമറ്റം, ഷാജി തട്ടാൻപറമ്പിൽ, വ്യാപാരി വ്യവസായി സമിതി അനിൽ സുനിത, പി.എസ്. സുരേന്ദ്രൻ, ഹാരിസൺ പ്ലാൻ്റേഷൻ മാനേജർ ഷിജിൽകുമാർ, ട്രോപ്പിക്കൽ പ്ലാൻ്റേഷൻ മാനേജർ ജഗദീഷ് കുന്നങ്കേരി  എന്നിവർ പങ്കെടുത്തു.



പദ്ധതിക്കായി സൗജന്യമായി സ്‌ഥലം വിട്ടുനൽകിയ വ്യക്‌തികൾ ജോളി മടുക്കക്കുഴി, ബിന്ദു വനത്തിറമ്പിൽ, ബിജു പ്രഭാകർ കുന്നേൽ, ലിയാവത്ത് സഖാഫി, കെ.എച്ച്. ഖദീജ കമ്പിക്കൽ, ജോസഫ് വെള്ളൂർ എന്നിവരെ ആദരിച്ചു. ഇവർക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്