Hot Posts

6/recent/ticker-posts

നടന്നു വലയേണ്ട - മീനച്ചിൽ ഗ്രാമത്തിലൂടെ വണ്ടിയുണ്ട്


സാധാരണക്കാരായ യാത്രക്കാർക്ക് വളരെ പ്രയോജനപ്പെടുന്ന വിപ്ലവകരമായ പൊതുഗതാഗത പദ്ധതി - ജോസ്.കെ.മാണി.
വ്യാപിപ്പിക്കണം. - കാപ്പൻ

മീനച്ചിൽ ഗ്രാമ പഞ്ചായത്തിൻ്റെ ഗ്രാമീണ വീഥികളിലൂടെ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമ വണ്ടി സർവ്വീസ് ആരംഭിച്ചു. പഞ്ചായത്തിലെ ഉൾപ്രദേശത്തുകൂടിയുള്ള ഗ്രാമ പാതകളെയും പ്രധാന ജംഗ്ഷനുകളെയും പാലാ നഗരത്തെയും ബന്ധിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമ വണ്ടി സർവ്വീസ്.

മീനച്ചിൽ പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി സർവ്വീസ് ഉദ്ഘാടനം ചെയ്തു.മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.



മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളി പ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ എന്നിവരും വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികളും ആശംസകൾ നേർന്നു. നൂറു കണക്കിനാളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.കന്നിയാത്രയിൽ ജോസ്.കെ.മാണിയും മാണി സി.കാപ്പനും ജനപ്രതിനിധികളും യാത്രക്കാരായി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍