Hot Posts

6/recent/ticker-posts

ഷോൺ ജോർജ് കൂടുതൽ രേഖകൾ എസ്.എഫ്.ഐ.ഒ.-യ്‌ക്ക് കൈമാറി


സി.എം.ആർ.എൽ-എക്സാലോജിക്- കെ.എസ്.ഐ.ഡി.സി. എന്നിവർക്കെതിരെ എസ്.എഫ്.ഐ.ഒ (SFIO) നടത്തുന്ന അന്വേഷണത്തിലേയ്ക്ക് പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ് കൂടുതൽ രേഖകൾ  മാറി. 

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെ.എസ്.ഐ.ഡി.സി. കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സി.എം.ആര്‍.എല്‍-ന്റെ  ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡേറ്റ ഉൾപ്പെടെയുള്ള രേഖകളും ഷോൺ ജോർജ് എസ്.എഫ്.ഐ.ഒ -യ്ക്കും മാധ്യമ പ്രവർത്തകർക്കും കൈമാറി.



മാർക്കറ്റിൽ മുപ്പതിനായിരം രൂപയിൽ അധികം വിലയുള്ള ഇലുമിനേറ്റ്,ടൈറ്റാനിയം ഉൾപ്പെടെയുള്ള വസ്തുക്കൾ 464 രൂപയ്ക്കാണ് കെ.എം.എം. എല്ലിന് സർക്കാർ നൽകിയത്.അതിന്റെ പിന്നിലും കെ.എം.എം. എല്ലിന്റെ ഉൽപാദന രംഗത്തും   സമഗ്രമായ അന്വേഷണം ആവശ്യമാണ്.  


വലിയ രീതിയിലുള്ള ധാതുമണൽ കൊള്ളയാണ് കേരളത്തിൽ നടന്നിട്ടുള്ളതെന്നും  രാഷ്ട്രീയ നേതൃത്വങ്ങൾ ഇതിനായി കൈപ്പറ്റിയിട്ടുള്ള അഴിമതി പണത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍