Hot Posts

6/recent/ticker-posts

ഇടപാടുകൾ നിർത്താൻ പേയ്ടിഎമ്മിനു മാർച്ച് 15 വരെ സമയം; പുതിയ ഉത്തരവുമായി റിസർവ് ബാങ്ക്



ഇടപാടുകൾ നിർത്താൻ പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന് മാർച്ച് 15 വരെ സമയം നീട്ടി അനുവദിച്ചു റിസർവ് ബാങ്ക്. ഫെബ്രുവരി 29 വരെയായിരുന്നു നേരത്തേ അനുവദിച്ചിരുന്ന സമയം. 15 ദിവസം കൂടിയാണ് ആർബിഐ സമയം നീട്ടി അനുവദിച്ചിരിക്കുന്നത്.


വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീരുമാനം. ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ കുറച്ചു സമയം കൂടി ആവശ്യമായി വന്നേക്കും. ഇതു കണക്കിലെടുത്താണു തീരുമാനമെന്ന് ആർബിഐ വ്യക്തമാക്കി. 


ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് നടപടിക്ക് പിന്നാലെ പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണവും ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയതിനാണ് ഇ‍ഡി അന്വേഷണം. 


മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയിരിക്കുന്നത്. 


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം