Hot Posts

6/recent/ticker-posts

രാമപുരം കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ നാളെ തിരുവുത്സവത്തിന് കൊടിയേറും



രാമപുരം: 1924 ൽ സ്ഥാപിതമായ ശ്രീനാരായണസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നൂറ് വർഷങ്ങൾക്ക് മുമ്പാണ് കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രം രാമപുരത്ത് സ്ഥാപിക്കപ്പെട്ടത്. എസ് എൻ ഡി പി യോ​ഗത്തിന് ശാഖകളും യൂണിയനുകളും നിലവിൽ വരുന്നതിനും മുമ്പാണ് കൊണ്ടാട്ടിൽ ക്ഷേത്രമുയരുന്നത്. 2024 ൽ നൂറ് വർഷം തികയുന്നു എന്ന സവിശേഷത കൂടി ഇത്തവണയുണ്ട്.


ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 17 ശനിയാഴ്ച മുതൽ 22 വരെയാണ് നടക്കുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികൾ, മേൽശാന്തി ബ്രഹ്മശ്രീ സന്ദീപ്, ശാന്തി ബിബിൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5 ന് പള്ളിയുണർത്തൽ, വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് കൊടിയേറ്റ്, 8.30 ന് പ്രഭാഷണം, കൊടിയേറ്റ് സദ്യ എന്നിവ നടക്കും.


18 ന് ഞായറാഴ്ച രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9 ന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് 5 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7.30 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദം ഊട്ട്, 8 ന് നാടോടി നൃത്തം, 8.10 ന് തിരുവാതിരകളി, 8.45 ന് കോൽക്കളി, 9.30 ന് അത്താഴപൂജ എന്നിവയും നടക്കും.

19 ന് രാവിലെ 9 ന് കലശപൂജ, 6.30 ന് ദീപാരാധന, 7.30 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദം ഊട്ട്, 8 ന് തിരുവാതിരകളി, 8.30 ന് നൃത്തസന്ധ്യ, 9.30 ന് അത്താഴപൂജ


20 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 9 ന് കലശപൂജ, കലശാഭിഷേകം, മദ്ധ്യാഹ്നപൂജ, ശ്രീഭൂതബലി, വൈകിട്ട് 5 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7 ന് ദൈവദശകാലാപനം, 7.45 ന് പ്രസാദം ഊട്ട്, 8 ന് തിരുവാതിര കളി, 8.30 ന് ഓട്ടൻ തുള്ളൽ, 9.30 ന് അത്താഴപൂജ

21 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, വൈകിട്ട് 5.30 ന് കാഴ്ച്ച ശ്രീബലി, 6.30 ന് ദീപാരാധന, 9 ന് ദൈവദശകാലാപനം, 7.15 ന് ഹിഡുംബൻ പൂജ, പ്രസാദം ഊട്ട്, 7.30 ന് മ്യൂസിക്കൽ ഷോ, 10.30 ന് പള്ളിവേട്ട പുറപ്പാട്.





22 ന് രാവിലെ 6 ന് കണികാണിക്കൽ, 8.30 ന് കാവടിപൂജ, കാവടിഘോഷയാത്ര, കാവടി അഭിഷേകം, 12.30 ന് പ്രസാദം ഊട്ട്, വൈകിട്ട് 4.30 ന് നടതുറക്കൽ, 5 ന് ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ആറാട്ട്, ആറാട്ട് ഘോഷയാത്ര. എന്നിവയോടുകൂടി ഉത്സവ പരിപാടികൾ സമാപിക്കും.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്