Hot Posts

6/recent/ticker-posts

ഇനി അൽഫോൻസ കോളേജിന് സ്വന്തം ബസ്



പാലാ: എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ അത് സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടൻ എംപി. ചെറിയ പദ്ധതികൾ മുതൽ വലിയതുവരെ ഉൾപ്പെടുത്തി 280 പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു. 


പാലാ അൽഫോൻസ കോളേജിൽ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വജ്ര ജൂബിലി വർഷത്തിൽ ഏറ്റവും മികച്ച കായിക കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർത്ഥികളെയും എംപി അഭിനന്ദിച്ചു. കോളേജ് മാനേജർ ഫാ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.


പ്രിൻസിപ്പാൾ ഫാ.ഷാജി ജോൺ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ, ജോസിൻ ബിനോ, ജിമ്മി ജോസഫ്, സാവിയോ കാവുകാട്ട്, സി.മിനിമോൾ എന്നിവർ സംസാരിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് ബസ് വാങ്ങിയത്.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്