Hot Posts

6/recent/ticker-posts

ശക്തി കൂടിയ ന്യൂനമർദം: അതിശക്തമായ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്    മുകളിലായി ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദം (A Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നു. 


അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി മാറാനും തുടർന്നുള്ള 24 മണിക്കൂറിനുളിൽ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി  ഇടി/ മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 19) അതിശക്തമായ മഴക്കും ജൂലൈ19 മുതൽ 21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍