Hot Posts

6/recent/ticker-posts

ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു

ഭരണങ്ങാനം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഭരണങ്ങാനം S.H.G.H.S ൽ ദീപിക നമ്മുടെ ഭാഷാപദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ സെലിൻ ലുക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ ഡയറക്ടർ ബോർഡ് അംഗവും ബ്രില്ലന്റ് സ്റ്റഡി സെന്റർ മാത്‍സ് വിഭാഗം തലവനുമായ പ്രൊഫ: റോയി തോമസ് കടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.


ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തും, സെക്രട്ടറി മനേഷ് കല്ലറക്കൽ, സിസ്റ്റർ റോസ് ഫ്രാൻസിസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയാണ് സ്കൂളിന് ഒരു വർഷത്തേക്ക് ദീപിക ദിനപത്രം സ്പോൺസർ ചെയ്തത്. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം 600ഓളം പേർ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്