Hot Posts

6/recent/ticker-posts

നീലൂർ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു

നീലൂർ: സെന്റ് ജോസഫ്സ് യു. പി. സ്കൂളിൽ പിടിഎ പൊതുയോഗവും കൃഷി വിജ്ഞാന ക്ലാസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിനിറ്റ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷപദമലങ്കരിച്ചു.


കടനാട് പഞ്ചായത്ത് മെമ്പർ ബിന്ദു ബിനു വേദി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും  മലയാള വിഭാഗം മേധാവിയുമായ ഡോ. ഡേവിസ് സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിയിൽ നിന്ന് പഠിക്കുവാൻ കുട്ടികളെ സജ്ജരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
കൊല്ലപിള്ളി കൃഷി ഓഫീസർ മഞ്ജുദേവി യു. ആർ കൃഷി വിജ്ഞാന ക്ലാസ് നയിച്ചു. ശാസ്ത്രീയമായ കൃഷി രീതികളെ വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്സ്. സ്കൂൾ പി ടി എ സെക്രട്ടറി റിനി കാതറിൻ ടോം റിപ്പോർട്ട് അവതരിപ്പിച്ചു. 
കുമാരി ആഞ്ജലീന എലിസബത്ത് ഷെൽവി യോഗത്തിൽ കൃതജ്ഞതയർപ്പിച്ച് സംസാരിച്ചു. 2024 - 25 അധ്യായനവർഷത്തിലെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തദവസരത്തിൽ നടന്നു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം