Hot Posts

6/recent/ticker-posts

കേരള ലോയേഴ്സ് കോൺഗ്രസ് അംഗത്വ ക്യാബൈൻ വ്യാഴാഴ്ച ആരംഭിക്കും

പാലാ: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാതല മെമ്പർഷിപ്പ് വിതരണത്തിന് (12-9-2024) വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാലു മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം അംഗത്വവിതരണോത്ഘാടനം നിർവഹിക്കുo. 

ജില്ലാ പ്രസിഡണ്ട് അഡ്വ. സണ്ണി ചാത്തുകുളം അധ്യക്ഷത വഹിക്കും. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തും. 
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജസ്റ്റിൻ കടപ്ലാക്കൽ അഡ്വ. പി കെ ലാൽ അഡ്വ. പി. ഇസഡ്. കുഞ്ചെറിയ തുടങ്ങിയവർ പ്രസംഗിക്കും. പ്രസ്തുത ചടങ്ങിൽ വച്ച് സഹകരണ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ അഡ്വ. ജോസഫ് മണ്ഡപത്തിനെ ആദരിക്കും.



Reactions