Hot Posts

6/recent/ticker-posts

സാഹോദര സ്നേഹത്തിൻ്റെ സന്ദേശമുയർത്തി പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂളിൽ ഓണാഘോഷം

പാലാ: തങ്ങൾ ആഘോഷങ്ങളിൽ മുഴുകുമ്പോൾ തങ്ങളുടെ സഹോദരങ്ങളുടെ ഇല്ലായ്മകൾക്ക് പരിഹാരം കാണുന്നതാകണം യഥാർത്ഥ ആഘോഷങ്ങളെന്ന വലിയ സന്ദേശം നൽകുകയാണ് ഈ ഓണക്കാലത്ത് പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ കുരുന്നുകൾ. 

പാലാ മരിയ സദനത്തിലെ കുരുന്നുകൾക്കും അശരണർക്കുമായി അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകിക്കൊണ്ടാണ് പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ വ്യത്യസ്മായ ഓണാഘോഷം ഒരുക്കിയത്. ഒരു ലക്ഷം രൂപയിലധികം രൂപയുടെ അവശ്യ സാധനങ്ങൾ ആണ് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ശേഖരിച്ചത്. 
മരിയ സദനം ഡയറക്ടർ ബോർഡംഗം മിനി സന്തോഷിന് സാധനങ്ങൾ കൈമാറി ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി ഉദ്ഘാടനം നിർവ്വഹിച്ചു. പി റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. 

അധ്യാപകരായ ബിൻസി സെബാസ്റ്റിൻ, സി.ജെസിൻ, സി.ലിജി, ലീജാ മാത്യു, സി.ഡോണാ, മാഗി ആൻഡ്രൂസ്, ലിജോ ആനിത്തോട്ടം, അലൻ ടോം, പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ജയ്സൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും