Hot Posts

6/recent/ticker-posts

ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി എക്‌സ്പേർട്ട് നയിക്കുന്ന 'സൈബർ സുരക്ഷ സെമിനാർ' ചേർപ്പുങ്കൽ കോളേജിൽ

ചേർപ്പുങ്കൽ: സൈബർ സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ ഒക്ടോബർ 23 രാവിലെ 10.30 ന് സൈബർ സുരക്ഷ സെമിനാർ നടത്തുന്നു. ഇന്റർനാഷനൽ സൈബർ സെക്യൂരിറ്റി എക്‌സ്പേർട്ട് അഭിജിത്ത് ബി ആർ ആണ് ക്ലാസ് നയിക്കുന്നത്.
ഇദ്ദേഹം നിസ്സാൻ മോട്ടോർ കോർപ്പറേഷനിൽ സൈബർ സെക്യൂരിറ്റി ഡെപ്യൂട്ടി മാനേജരും ഇ. വൈ യിൽ സീനിയർ സെക്യുരിറ്റി അനലിസ്റ്റും ആയിരുന്നു. DEF Cow ഹാക്കിംഗ് കോൺഫറൻസിലെ അഡ്വേഴ്സറി വില്ലേജ് സ്ഥാപകൻ ആണ്. കേരളത്തിലെ പ്രഥമ സ്ഥാനീയനായ ഈ സൈബർ സെക്യൂരിറ്റി വിദഗ്ധനുമായി സംസാരിക്കാനുളള ആവേശത്തിലാണ് കോളേജിലെ വിദ്യാർത്ഥികൾ. 
ബ്ളൂം ബ്ളൂമിന്റെ സഹകരണത്തോടെയാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്. സൈബർ സെക്യൂരിറ്റിയിൽ താല്പര്യമുള്ളവർക്ക് ഈ സെമിനാറിൽ പങ്കെടുക്കാം.


Reactions