Hot Posts

6/recent/ticker-posts

കോട്ടയത്ത് 8.74 കോടിയുടെ പദ്ധതികൾ; മന്ത്രി ബിന്ദു നാളെ നാടിന് സമർപ്പിക്കും

കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയം ജില്ലയിൽ പൂർത്തീകരിച്ച 8.74 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഒക്ടോബർ 22 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിൽ കെ.ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനവും മന്ത്രി ഡോ. ബിന്ദു നിർവ്വഹിക്കും. 
NAAC A++ നേടിയ എംജി സർവ്വകലാശാലയ്ക്ക് സംസ്ഥാന സർക്കാരിന്റെ ആദര സമർപ്പണവും മന്ത്രി നിർവ്വഹിക്കും. ചടങ്ങുകളിൽ തുറമുഖം, ദേവസ്വം, സഹകരണം വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന സർക്കാരിൻ്റെ നാലാം നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് പരിപാടികൾ.
ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് മഹാത്മാഗാന്ധി സർവ്വകലാശാലാ സ്‌റ്റേഡിയത്തിൽ 2.74 കോടി രൂപ ചിലവിട്ട് പൂർത്തിയാക്കിയ ഫിഫ നിലവാരത്തിലുള്ള ഫ്ളഡ്‌ലിറ്റഡ് നാച്വറൽ ടർഫ് ഫുട്ബോൾ കോർട്ട് മന്ത്രി ഡോ. ബിന്ദു തുറന്നുകൊടുക്കും. പതിനൊന്നരമണിയ്ക്ക് സെന്റർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ (സി-പാസ്) ഒരു കോടി രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിൽ കെ.ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. വൈകീട്ട് മൂന്നരയ്ക്ക് നാട്ടകം ഗവ. കോളേജിൽ അഞ്ചു കോടി രൂപ ചിലവിട്ട് നിർമ്മിച്ച, നൂറ്റിഅമ്പതിലധികം പേർക്ക് താമസസൗകര്യം സജ്ജമാക്കിയിട്ടുള്ള വനിതാ ഹോസ്‌റ്റൽ മന്ദിരം മന്ത്രി ഡോ. ബിന്ദു തുറന്നുകൊടുക്കും.
വിവിധ ചടങ്ങുകളിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി, എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും