Hot Posts

6/recent/ticker-posts

വയനാട്ടിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി സന്തോഷ് പുളിക്കൻ

പാലാ: വയനാട് ലോക്സഭാ ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പാലായിൽ നിന്നൊരു സ്ഥാനാർത്ഥി. സ്ഥാനാർത്ഥി പുതുമുഖമൊന്നുമല്ല പഴയ മുഖം തന്നെ പാലാ മിനി സിവിൽ സ്റ്റേഷൻ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന സന്തോഷ് പുളിക്കനാണ് സ്ഥാനാർത്ഥി തെരെഞ്ഞെടുപ്പ് എന്ന് കേട്ടാൽ സന്തോഷിന് ഹരമാണ്. അതു കൊണ്ട് തന്നെ സന്തോഷ് പുളിക്കൽ വയനാട് ചുരം കയറുകയാണ്. താൻ വയനാട് ഉപതെരെഞ്ഞെടുപ്പിൽ സാധാരണക്കാരൻ്റെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സന്തോഷ് പുളിക്കൻ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രിയങ്കാ ഗാന്ധിക്ക് ഒക്കെ അതീവ സുരക്ഷയാണുള്ളതെന്നും എന്നാൽ താൻ സാധാരണ ഒരു ഓട്ടോ തൊഴിലാളിയാണെന്നും തൊഴിലെടുക്കുന്നതിൻ്റെ മഹത്വം പൊതു സമൂഹത്തിന് മനസിലാക്കി കൊടുക്കുവാനാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ഓട്ടോറിക്ഷാ ചിഹ്നമാണ് ചോദിക്കുന്നത് അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്തോഷ് പുളിക്കൻ പറഞ്ഞു.
പ്രിയങ്കാ ഗാന്ധി ജയിച്ചാൽ ഉത്തരേന്ത്യയിലേക്ക് പോകുമ്പോൾ മണ്ഡലം അനാഥമാകും പക്ഷെ തന്നെ ജയിപ്പിച്ചാൽ മണ്ഡലത്തിൽ തന്നെ വീടെടുത്ത് താമസിച്ച് ജനങ്ങളോടൊപ്പം പ്രവർത്തിക്കുമെന്നും സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും