Hot Posts

6/recent/ticker-posts

റോഡ് നന്നാക്കാൻ നടപടിയില്ല! വായ മൂടികെട്ടി പ്രതിഷേധവുമായി നാട്ടുകാർ

കുമ്മണ്ണൂർ - കടപ്ലാമറ്റം റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ റോഡിലിറങ്ങി. വാമൂടിക്കെട്ടി ധർണ നടത്തി. മാറിയിടം പള്ളിത്താഴെ പ്രതിഷേധയോഗം ചേർന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി കടുത്തുരുത്തി മണ്ഡലത്തിൽപെട്ട പ്രധാന ​ഗ്രാമീണ റോഡായ കുമ്മണ്ണൂർ - കടപ്ലാമറ്റം റോഡ് പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ കിടക്കുകയാണ്. 
ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. റോഡ് നിറയെ കുഴികളായി പൂർണമായി തകർന്ന അവസ്ഥയിലാണ്. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിന് കൃത്യമായ ഓടകളുമില്ല. മിക്കയിടങ്ങളിലും വെള്ളക്കെട്ടുണ്ടായിരിക്കുകയാണ്.
ഈ റോഡ് കൂടാതെ സൂര്യപടി - പ്രാർത്ഥനാഭവൻ റോഡും, മാറിയിടം - NSS കരയോഗ റോഡും പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഞായറാഴ്ച രാവിലെ മാറിയിടത്തുവെച്ച് പൊതുജനങ്ങളുടെ സംയുക്തമായ പ്രതിഷേധം നടന്നത്.
സമീപ പ്രദേശങ്ങളിലെ റോഡുകൾ ഉന്നത നിലവാരത്തിൽ റി ടാറിം​ഗ് ചെയ്ത് നവീകരിച്ചിട്ട് കാലങ്ങളായെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യമായ റോഡുകൾ പോലും വർഷങ്ങളായി തകർന്ന് കിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രദേശ വാസികൾ  പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തുക അനുവദിച്ചിട്ടും രണ്ട് വർഷമായി ഈ റോഡിൽ ടാർ വീഴാത്തത് ജന പ്രതിനിധികളുടെയും മറ്റ് അധികൃതരുടെയും അനാസ്ഥയാണെന്നാണ് ആക്ഷേപം. യോഗത്തിന് സജി കുഴിവേലിൽ, അലക്സ് പടിക്കമ്യാലിൽ, സി. കെ ഉണ്ണികൃഷ്ണൻ, റെജി കൊച്ചറക്കൽ, പീറ്റർ ജെഫറി പടിക്കമ്യാലിൽ എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു