Hot Posts

6/recent/ticker-posts

ഷിബു തെക്കേമറ്റത്തിനെ ആദരിക്കുവാൻ മെഗാ രക്തദാന ക്യാമ്പ് നടത്തി വിളക്കുമാടം സ്കൂൾ

പാലാ: മൂന്നുമാസത്തിലൊരിക്കൽ പ്രതിഫലേച്ഛയില്ലാതെ രക്തദാനം എല്ലായുവജങ്ങളിലും  പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാലാ ബ്ലഡ് ഫോറം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് പാലാ ഡി വൈ എസ് പിയും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ പറഞ്ഞു.              125 തവണ രക്തദാനം ചെയ്ത സ്കൂളിലെ ലാബ് അസ്സിസ്റ്റൻ്റ് കൂടിയായ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുവാൻ നടത്തിയ   മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിളക്കുമാടം സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ആദരിക്കലും മെഗാ രക്തദാന ക്യാമ്പും  നടത്തിയത്. ജില്ലാ ആരോഗ്യവകുപ്പിന്റെയും  പാലാ ബ്ലഡ് ഫോറത്തിന്റെയും   എച്ച് ഡി എഫ് സി ബാങ്കിന്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.                 
വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളി പാരീഷ്ഹാളിൽ നടന്ന ആദരിക്കൽ സമ്മേളനത്തിൽ പിറ്റിഎ പ്രസിഡന്റ് ബിജോയി ഈറ്റത്തോട്ട്  അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ സോജൻ തൊടുക, ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസ്, എച്ച് ഡി എഫ് സി ബാങ്ക് സീനിയർ മാനേജർ പ്രദീപ് ജി നാഥ്, സ്റ്റാഫ് സെക്രട്ടറി ജോർജ്കുട്ടി ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിസ്റ്റർ ലിൻസി എഫ് സി സി, ഗൈഡ് ക്യാപ്റ്റൻ നിമ്മി കെ ജയിംസ്, സ്കൗട്ട് മാസ്റ്റർ അനിലാ സിറിൾ, സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിച്ചു. 
ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. പതിനെട്ടു വയസ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും അദ്ധ്യാപകരും ആണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തത്. ലയൺസ് - എസ് എച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്