Hot Posts

6/recent/ticker-posts

IMA പ്രസിഡൻ്റിനെയും നീന്തൽ മത്സര വിജയികളെയും ആദരിച്ച് പാലാ റോട്ടറി ക്ലബ്

പാലാ: 2024-25 വർഷത്തെ പാലാ IMA യുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോകുര്യൻ ജോസഫിനെയും, ഓൾ കേരള മാസ്റ്റേഴ്ന് നീന്തൽ മത്സരത്തിൽ വിജയികളായ റോട്ടറി പ്രസിഡൻ്റ് ഡോ. സെലിൻ റോയിയേയും, ടി ഡി ജേക്കബിനെയും പാലാ റോട്ടറി ക്ലബിൽ വച്ചു നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. 
ഡോ. കുര്യൻ ജോസഫിനെ മുൻ അസി ഗവർണർ ഡോ. മാത്യു തോമസും, ഡോ. സെലിൻ റോയിയെ അസി. ഗവർണർ ഡോ. ടെസി കുര്യനും, ടി ജെ ജേക്കബിനെ മുൻ ഗവർണർ ഡോ. തോമസ് വാവാനികുന്നേലും പൊന്നാട അണിയിച്ചു. ചടങ്ങിൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ ബിജു കൂട്ടിയാനി, സന്തോഷ് മാട്ടേൽ എന്നിവർ അനുമോദിച്ചു സംസാരിച്ചു.


Reactions