Hot Posts

6/recent/ticker-posts

റവ:റ്റി പി കോശി മെമ്മോറിയൽ ക്വിസ് മത്സരം നവംബർ 23 ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ

ആത്മീയ ശുശ്രൂഷകളോടൊപ്പം സാമൂഹ്യ സേവന രംഗത്തെ ഇടപെടലുകളിലൂടെയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ സ്വീകരിച്ച സുധീരമായ നിലപാടുകളിലൂടെയും ഏറെ ശ്രദ്ധേയനായിരുന്ന മാർത്തോമ്മാ സഭയിലെ പ്രമുഖ വൈദീകരിലൊരാളായിരുന്ന റവ:റ്റി പി കോശി തച്ചക്കാലിലിന്റെ സ്മരണാർത്ഥം തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം നടത്തിവരുന്ന റവ:റ്റി പി കോശി മെമ്മോറിയൽ ക്വിസ് മത്സരം 2024 നവംബർ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 മുതൽ തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു 
മാർത്തോമ്മാ സഭാംഗങ്ങൾക്കായി നടത്തപ്പെടുന്ന 10മത് ക്വിസ് മത്സരത്തിൽ 50 ശതമാനം ചോദ്യങ്ങൾ ബൈബിളിലെ 1രാജാക്കൻമാർ, 1പത്രോസ്, 2 പത്രോസ് എന്നീ ഭാഗങ്ങളിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ സഭാ ചരിത്രത്തിൽ നിന്നും 25 ശതമാനം ചോദ്യങ്ങൾ പൊതുവിഞ്ജാനത്തിൽ നിന്നും ആയിരിക്കും,ഒരു ടീമിൽ പരാമാവധി മൂന്ന് അംഗങ്ങൾക്ക് പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 2024 നവംബർ പത്താം തീയ്യതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രജിസ്ട്രേഷൻ ഫീസായ മുന്നൂറ് രൂപ നല്കി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും വിജിയികൾക്ക് റവ:റ്റി പി കോശി മെമ്മോറിയൽ എവറോളിംഗ് ട്രോഫികളും കാഷ് അവാർഡുകളും നല്കുന്നതാണ് എന്നും തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ സജു ശാമുവേൽ സി (9447492826), സെക്രട്ടറി എമിൽ തോമസ് വർഗ്ഗീസ് (9848603627), ക്വിസ് മത്സര കൺവീനറന്മാരായ സെബിൻ പി ഫിലിപ്പ് (8590040882), ആകാശ് കോശി (6238071829) എന്നിവർ അറിയിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു