Hot Posts

6/recent/ticker-posts

റോട്ടറി ക്ലബ്ബ് പാലാ കലോത്സവ വിജയികളേയും അവാർഡ് ജേതാക്കളേയും ആദരിച്ചു

കോട്ടയം പാംഗ്രോവ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന റോട്ടറി റവന്യൂ ഡിസ്ട്രിക്ട് കലോത്സവത്തിൽ പാലാ റോട്ടറി ക്ലബ് ഓവർ ഓൾ കിരീടം നേടി.  തിരുവാതിര ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം, ഡ്യൂയറ്റ് എന്നീ ഇനങ്ങളിൽ വിജയികളായി പാലാ റോട്ടറി ക്ലബ്. ജില്ലയിലെ വിവിധ ക്ലബുകൾ പങ്കെടുത്തു. 


മത്സര വിജയികൾക്ക് പാലാ റോട്ടറി ക്ലബിൽ വച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പാലാ എം എൽ എ മാണി സി കാപ്പൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രസിഡൻ്റ് സെലിൻ റോയി അദ്ധ്യക്ഷത വഹിച്ചു. 
മുൻ ഡിസ്ടിക്റ്റ് ഗവർണർ ഡോ. വാവാ നികുന്നേൽ, അസി ഗവർണർ ഡോ ടെസി കുര്യൻ, ഡോ മാത്യു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. 
കേന്ദ്രവർമെൻ്റിൻ്റെ മികച്ച കർഷകനുള്ള അവാർഡു നേടിയ വി ജെ ബേബി വെള്ളിയെപ്പള്ളിയെയും, റോട്ടറി ചാരിറ്റി പ്രവർത്തനങ്ങൾക്കു സംഭാവന നല്കിയ സെബാസ്റ്റ്യൻ മറ്റത്തിൽ, നീന്തൽ മത്സരത്തിൽ വിജയിയായ സെലിൻ റോയി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, സെക്രട്ടറി ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍