Hot Posts

6/recent/ticker-posts

ആരോഗ്യ ജാഗ്രത സദസ്സ് ഫെബ്രുവരി 4 ന് സെക്രട്ടേറിയറ്റിന് മുന്നിൽ

പത്തനംതിട്ട: കാൻസർ രോഗബാധിതരുടെ ക്ഷേമത്തിനും കാൻസർ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ ഒൻപത് വർഷമായി ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ ജീവനം കാൻസർ സൊസൈറ്റി അന്താരാഷ്ട്ര കാൻസർ ദിനമായ ഫെബ്രുവരി 4 ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആരോഗ്യ ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു. 
ആരോഗ്യ മേഖലയിൽ വിശേഷാൽ കാൻസർ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപ്പാക്കേണ്ട വിവിധ ആവശ്യങ്ങളെപ്പറ്റി സംസ്ഥാന സർക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും  ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് കൊല്ലം ജില്ലയിലെ പുന്നല ആസ്ഥാനമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ജീവനം കാൻസർ സൊസൈറ്റി ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നത്.
കാൻസർ ചികിത്സാ പൂർണ്ണമായും സൗജന്യമാക്കുക, കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക, കാൻസർ പ്രതിരോധം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഭക്ഷ്യപാനീയങ്ങളിൽ മായം ചേർക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുക, വ്യാജ കാൻസർ ചികിത്സകർക്കെതിരേ നടപടികൾ സ്വീകരിക്കുക മുതലായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ആരോഗ്യ ജാഗ്രത സദസ്സ് 2025 ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് മുൻമന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. 
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ആരോഗ്യ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം