Hot Posts

6/recent/ticker-posts

32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ജനുവരി 12 മുതൽ

പാലാ: 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് ശോഭായാത്രയോടെ ജനുവരി 12ന് തുടക്കമാകും. വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ് ഹിന്ദു സംഗമപരിപാടികൾ നടക്കുന്നത്. സ്വാമി വിവേകാനന്ദ ജയന്തി മുതൽ ആറ് ദിവസങ്ങളിൽ സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, കുടുംബ സംഗമം എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനു.12ന് വൈകിട്ട് 4.30ന് ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ശോഭായാത്ര സംഗമ വേദിയിൽ സമാപിക്കും.6ന് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ പതാക ഉയർത്തും. 6.30ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സംഗമ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 
സേവാഭാരതിയുടെ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗവർണർ നിർവ്വഹിക്കും. അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. നടനും എഴുത്തുകാരനുമായ നന്ദകിഷോർ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും നടത്തും. ഡോ.എൻ.കെ. മഹാദേവൻ, കെ.എൻ. ആർ.നമ്പൂതിരി,അഡ്വ. ജി.അനീഷ് എന്നിവർ സംസാരിക്കും.  
13-ന് വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തിൽ സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണവും ഒ.എസ്. സതീഷ് മുഖ്യ പ്രഭാഷണവും നടത്തും. സംഗമം ഉപാദ്ധ്യക്ഷൻ കെ.എ.ഗോപിനാഥൻ അദ്ധ്യക്ഷനാകും. ചിത്ര സജി, അഖില അരുൺ എന്നിവർ സംസാരിക്കും. 
ജനു.14ന് വൈകിട്ട് 5.30ന് മകര സംക്രമ ദീപം തെളിയിക്കൽ, 6.30ന് കുടുംബ സംഗമത്തിൽ ഡോ.ജയലക്ഷ്മി അമ്മാൾ മുഖ്യ പ്രഭാഷണം നടത്തും. അനൂപ്  വൈക്കം, മായ ജയരാജ് എന്നിവർ സംസാരിക്കും.
ജനു.15ന് വൈകിട്ട് 6.30നുള്ള സമ്മേളനത്തിൽ ആശ പ്രദീപ്, ശങ്കു ടി. ദാസ് എന്നിവർ പ്രഭാഷണം നടത്തും. വെള്ളാപ്പാട് ഭഗവതി ക്ഷേത്ര സമിതി രക്ഷാധികാരി അഡ്വ.കെ.ആർ. ശ്രീനിവാസൻ അദ്ധ്യക്ഷനാകും. മഹേഷ് ചന്ദ്രൻ, വിഷ്ണു ബിജു എന്നിവർ സംസാരിക്കും. ജനു. 16ന് വൈകിട്ട് 4.30 മുതൽ ഭജന, 6.30ന് സമാപന സമ്മേളനത്തിൽ സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും.
ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ.വി.നാരായണന് സമർപ്പിക്കും. സേവാഭാരതി പുരസ്കാരം മനോരോഗികളുടെയും വയോജനങ്ങളുടെയും പുനരധിവാസ കേന്ദ്രമായ മരിയ സദനത്തിൻ്റെ ഡയറക്ടർ സന്തോഷ് മരിയ സദനത്തിനും കായിക പുരസ്കാരം അർജുൻ എം.പട്ടേരിക്കും സമ്മാനിക്കും.ഡോ.വിനയകുമാർ, ഡോ.വി.രാധാലക്ഷ്മി എന്നിവരെ ആദരിക്കും. ഹിന്ദു മഹാസംഗമം ജനറൽ സെക്രട്ടറി സി.കെ. അശോകൻ, ജനറൽ കൺവീനർ ഡോ. പി.സി.ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ഹിന്ദു മഹാസംഗമം ഭാരവാഹികളായ ഡോ. എൻ.കെ. മഹാദേവൻ, കെ.എൻ.ആർ. നമ്പൂതിരി, അഡ്വ.രാജേഷ് പല്ലാട്ട്, സി.കെ.അശോകൻ, ഡോ.പി.സി. ഹരികൃഷ്ണൻ, കെ.കെ. ഗോപകുമാർ, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും