Hot Posts

6/recent/ticker-posts

പാലാ മുണ്ടുപാലത്ത്‌ ദൈനംദിനം ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികയെ മരിയസദനത്തിലേക്ക് മാറ്റി

പാലാ മുനിസിപ്പാലിറ്റി 2ാം വാർഡിൽ (മുണ്ടുപാലം) വെള്ളാംഞ്ചൂർ വീട്ടിൽ പത്മാവതിയമ്മ (85 വയസ്സ്) കാലിനു നേരിയ പൊട്ടൽ ഉണ്ടാകുകയും തുടർന്ന് ദൈനംദിനം ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത അസ്ഥയിൽ കഴിയുകയായിരുന്നു. 
9 വർഷങ്ങൾക്ക് മുൻപ് തൻ്റെ സഹോദരൻ മരണപ്പെട്ടതിനാൽ വയോധിക ഒറ്റയ്ക്കായിരന്നു താമസം. താമസിപ്പിക്കാൻ മറ്റു സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അനുകൂലമായി ആരും തന്നെ പ്രതികരിച്ചിരുന്നില്ല.
ആയതിനാൽ, പരിമിതികൾക്കിടയിലും മരിയസദനം ഡയറക്‌ടർ സന്തോഷ് ജോസഫിൻ്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലറും, മുൻ പാലാ മുൻസിപാലിറ്റി ചെയർപേർസണുമായ ജോസിൻ ബിനോയും പാലാ സ്പോർട്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആറാം വാർഡ് കൗൺസിലറുമായ ബൈജു കൊല്ലംപറമ്പിലിൻ്റെയും സഹായത്തോടെ പത്മാവതിയമ്മയെ മരിയസദനത്തിൽ പ്രവേശിപ്പിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു