Hot Posts

6/recent/ticker-posts

മാർ അഗസ്തീനോസ് കോളേജിൽ പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ നടന്നു



രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ പവൻ റ്റി സുനു മെമ്മോറിയൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. റിട്ട. പോലീസ് സൂപ്രണ്ട് എൻ. രാജേന്ദ്രൻ ഐ പി എസ്  ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്  അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ  ആകർഷണീയമാക്കി.  അധ്യാപകരും അനധ്യാപകരും മാർച്ച് പാസ്റ്റിൽ വിദ്യാർഥികളോടൊപ്പം അണിചേർന്നത് ശ്രദ്ധേയമായി.  
ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ യെല്ലോ ഹൗസ്  പവൻ റ്റി സുനു മെമ്മോറിയൽ എവർ റോളിങ്ങ്  ട്രോഫി കരസ്ഥമാക്കി. സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. 
കോളേജ്, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി. ജോർജ്, കോളേജ് സ്റ്റുഡൻറ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി, സ്പോർട്സ് ക്ലബ് സെക്രട്ടറി എബിൻ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍