Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ്  ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ബൂട്ട് ക്യാമ്പ് അജ്മി ഫ്ലോർമിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഫൈസൽ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഒരു സംരംഭകൻ സ്വായത്തമാക്കേണ്ട ശീലങ്ങളും മനോഭാവങ്ങളും അദ്ധേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു. 
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. ജസ്റ്റിൻ ജോയ്, ഡോ തോമസ് പുളിക്കൻ, ഡോ അഞ്ചു തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. രണ്ടുദിവസം നീണ്ടുനിന്ന ഡേ നൈറ്റ് ബൂട്ട് ക്യാമ്പിന്റെ വിവിധ സെഷനുകളിലായി ബിസിനസ് ഓൻട്രിപ്രെന്യൂർഷിപ് മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച പത്തോളം വ്യക്തികൾ വിദ്യാർത്ഥികളുമായി സംവദിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍