Hot Posts

6/recent/ticker-posts

തിരികെ ജോലിയിലെത്താന്‍ സര്‍ക്കാരിന്‍റെ അന്ത്യശാസനം; തള്ളി ആശാവര്‍ക്കര്‍മാര്‍

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന അന്ത്യശ്വാസനവുമായി സർക്കാർ. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ പകരം സംവിധാനം തദ്ദേശഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് ജില്ല മെഡിക്കൽ ഓഫീസർമാർ ഏർപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
അന്ത്യശാസനം തള്ളുന്നുവെന്ന് ആശാവർക്കർമാരുടെ സമരസമിതി പ്രതികരിച്ചു. ആശാവർക്കർമാരുടെ സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സമരം നേരിടാൻ ആരോഗ്യവകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. 
ഉടൻ ആശാ വർക്കർമാർ ജോലിക്ക് തിരികെ പ്രവേശിക്കണമെന്നാണ് എൻ എച്ച് എം സ്റ്റേറ്റ് ഡയറക്ടറുടെ ഉത്തരവ്. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവർത്തകരെ ആശമാർക്ക് പകരം ഉപയോഗിക്കാം എന്നാണ് നിർദേശം. സമരം തീർക്കാൻ സർക്കാരിന് ആശാ വർക്കർമാരാണ് അന്ത്യ ശാസനം നൽകേണ്ടതെന്ന് സമരസമിതി.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു