Hot Posts

6/recent/ticker-posts

YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു



ചേർപ്പുങ്കൽ: YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ നടന്ന ചേർപ്പുങ്കൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം പ്രസിഡന്റ് ഷൈജു കോയിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.
മയക്കുമരുന്നിന് അടിമകൾ ആയവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരികയും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം ശീലം ആക്കിയാൽ കുറച്ച് വർഷങ്ങൾക്കൂടിയേ ആരോഗ്യ അവസ്ഥയിൽ ജീവിക്കാൻ ആവു എന്ന സന്ദേശം പുതു തലമുറയിലേക്ക് എത്തിച്ച് ആരും മയക്കു മരുന്നിന്റെ മായാ വലയത്തിൽ വീഴാതിരിക്കാൻ ഉള്ള ബോധവത്കരണവും സമൂഹത്തിൽ നാശം വിതക്കുന്ന ഇതിന്റെയൊക്കെ വിപണനം തടയുക എന്ന ലക്ഷ്യമാണ് ജാഗ്രത സമിതിക്കുള്ളത്. ചേർപ്പുങ്കൽ ഉൾകൊള്ളുന്ന നാല് പഞ്ചായത്ത് ഏരിയയിലെ മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനും ഈ സമിതി ശ്രദ്ധ പുലർത്തുന്നുണ്ട്.
മയക്കുമരുന്നിന് എതിരെ ഉള്ള ബോധവത്കരണ ഷോർട് ഫിലിമിന്റെ റിലീസ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ ബിനു തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. കിടങ്ങൂർ സബ് ഇൻസ്‌പെക്ടർ രാംദാസ്, എക്സൈuസ് ഇൻസ്‌പെക്ടർ ജെക്സി തുടങ്ങിയവർ മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെപ്പറ്റിയും നിയമപരമായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും ചേർപ്പുങ്കൽ ഏരിയയിലെ ജാഗ്രത സമിതിയുടെ സ്‌ക്വാർഡ് പ്രവർത്തനത്തെപ്പറ്റിയും സംസാരിച്ചു.
കിടങ്ങൂർ പഞ്ചായത്ത് മെമ്പർ മിനി ജെറൂം, ഉല്ലാസ് പാലംപുരയിടത്തിൽ, ദീപു പുതിയവീട്ടിൽ, ജിമ്മി ലിബർട്ടി, റെൻസോയി, പ്രഭാത് മുല്ലയിൽ, സൗരവ് തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം