Hot Posts

6/recent/ticker-posts

ഐഐഐടി കോട്ടയം ആറാമത് ബിരുദദാന ചടങ്ങ് ഫെബ്രുവരി 22 ന്; ധനമന്ത്രി നിർമ്മല സീതാരാമൻ മുഖ്യാതിഥി

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ആറാമത് ബിരുദദാന ചടങ്ങ് 2024 ഫെബ്രുവരി 22-ന് വിപുലമായ പരിപാടികളോടെ നടത്തും. ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഐഐഐടി കോട്ടയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ്.
ഭാരത സർക്കാരിൻ്റെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകും. വൈകുന്നേരം 4:30-ന് ആരംഭിക്കുന്ന ചടങ്ങിൽ ഐഐഐടി കോട്ടയം ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി ദേശ്മാനെ അധ്യക്ഷത വഹിക്കും.
ഈ വർഷം 217 ബി.ടെക് ബിരുദധാരികൾക്കും, 55 എം.ടെക് ബിരുദധാരികൾക്കും, 5 പി.എച്ച്.ഡി. സ്കോളർമാർക്കും, 1 ബി.ടെക്-എം.എസ്. സ്കോളർക്കും ബിരുദങ്ങൾ സമ്മാനിക്കും.
2015-ൽ സ്ഥാപിതമായ ഐഐഐടി കോട്ടയം, ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമായ ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഒന്നായി മാറിയിട്ടുണ്ട്. പ്രധാനമായും ഐടി, എൻബിള്ഡ് മേഖലകളിൽ ഊന്നൽ നൽകുന്ന ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർച്ചയായി മികച്ച ശമ്പളത്തോടെ തൊഴിൽ അവസരങ്ങൾ ലഭിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്കിടയിൽ ഐഐഐടി കോട്ടയം പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നു എന്ന് റജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ അറിയിച്ചു.
റിസർച്ച്, പേറ്റന്റ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച ഐഐഐടി കോട്ടയം, ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഗ്രഗണ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു. ഐഐഐടി കോട്ടയം യഥാർത്ഥത്തിൽ ഒരു ഉന്നത സാങ്കേതിക വിദ്യാലയമെന്നത് മാത്രമല്ല, ഇന്ത്യയിലെ ഉത്കൃഷ്ടമായ ഐടി-എൻജിനീയറിങ് പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പ്രഥമനിര കേന്ദ്രവുമാണ്.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു