തിരുവനന്തപുരം: മലയോര ജനതയുടെ ജീവന് ഭീഷണിയാകും വിധം അനുദിനം വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ രാജ്യത്തു നിലവിലുള്ള വനം-വന്യജീവി സംരക്ഷണ നിയമം അടിയന്തിര പ്രാധാന്യത്തോടെ ഭേദഗതി ചെയ്യണമെന്ന് കർഷക യൂണിയൻ (എം) ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾക്കല്ല മറിച്ച് മനുഷ്യ ജീവന് പ്രാധാന്യം കൊടുക്കാൻ സർക്കാരുകൾ തയ്യാറാവണമെന്നും കർഷക യൂണിയൻ (എം) ആവശ്യപ്പെട്ടു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയിലും കർഷക ദ്രോഹ നയത്തിനുമെതിരെ കർഷക യൂണിയൻ (എം) സംസ്ഥാന കമ്മറ്റി തിരുവനന്തപുരത്ത് കർഷക മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോടിന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗങ്ങളായ മുൻ സംസ്ഥാന പ്രസിഡൻ്റ് ബേബി ഉഴുത്തുവാലും കർഷക യൂണിയൻ (എം) ഇൻചാർജർ ഫിലിപ്പ് കുഴികുളവും സംയുക്‌തമായി വനം-വന്യജീവി സംരക്ഷണ നിയമം അടക്കം ചെയ്ത ശവപ്പെട്ടിയുമായി സംഘടിപ്പിച്ച കർഷകമാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
അക്കൗണ്ട് ജനറൽ ഓഫീസ് മുൻപാകെ നടന്ന പ്രതിഷേധ ധർണ്ണ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ കണക്കെടുപ്പിനുള്ള അശാസ്ത്രീയ ശൈലി മാറ്റി നൂതന മാർഗ്ഗത്തിലൂടെ എണ്ണം തിട്ടപ്പെടുത്താനും വിദേശ രാജ്യങ്ങളിലെ പോലെ മൃഗസംഖ്യ പെരുകുമ്പോൾ എണ്ണം നിയന്ത്രിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നംകോട് അദ്ധ്യക്ഷനായിരുന്നു. 
ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ, പ്രോഗ്രാം കൺവീനർ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്. ഹഫീസ്, പാർടി സംസ്ഥാന സെക്രട്ടറി ആനന്ദകുമാർ, ജില്ലാ പ്രസിഡൻ്റ് സഹായദാസ് , സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, സംസ്ഥാന ഭാരവാഹികളായ കെ.പി. ജോസഫ്, മത്തച്ചൻ പ്ലാത്തോട്ടം, ഇസഡ് ജേക്കബ്, ജോസ് സി കല്ലൂർ, സാജു ഇടയ്ക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡൻ്റുമാരായ ബിജു ഐക്കര, രാജൻ എഴംകുളം, റെജി ഓലിയ്ക്ക കരോട്ട്, സന്തോഷ് യോഹന്നാൻ, ജോൺ വി തോമസ്, സജിമോൻ കോട്ടയ്ക്കൽ, ജോസഫ് പൈമ്പിള്ളിൽ, ജോസ് മുതുകാട്ടിൽ, സജി അലക്സ്, ജോണിച്ചൻ പൊന്നാറ്റിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സാജൻ തൊടുക, സിറിയക് ചാഴികാടൻ, മേലേത്ത് പ്രതാപചന്ദ്രൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, ജയ്മോൻ പുത്തൻപുര, എ.എസ് ആൻ്റണി, ഡോ ജിൻ ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
ജില്ലാ പ്രസിഡൻ്റുമാരായ ബിജു ഐക്കര, രാജൻ എഴംകുളം, റെജി ഓലിയ്ക്ക കരോട്ട്, സന്തോഷ് യോഹന്നാൻ, ജോൺ വി തോമസ്, സജിമോൻ കോട്ടയ്ക്കൽ, ജോസഫ് പൈമ്പിള്ളിൽ, ജോസ് മുതുകാട്ടിൽ, സജി അലക്സ്, ജോണിച്ചൻ പൊന്നാറ്റിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സാജൻ തൊടുക, സിറിയക് ചാഴികാടൻ, മേലേത്ത് പ്രതാപചന്ദ്രൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, ജയ്മോൻ പുത്തൻപുര, എ.എസ് ആൻ്റണി, ഡോ ജിൻ ജോൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.


.jpeg)