Hot Posts

6/recent/ticker-posts

മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമായി; കെഎസ്ആർടിസി ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി: യാത്രക്കാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തുറന്ന മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം വഴി കോട്ടയത്ത് നിന്നും പാലായിൽ നിന്നും ആലുവയിലേക്കും തിരിച്ചും KSRTC ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   കോട്ടയത്ത് നിന്നും പാലായിൽ നിന്നും ചോറ്റാനിക്കര, കാക്കനാട്, കളമശ്ശേരി വഴി ആലുവയിലേക്ക് നിലവിൽ നേരിട്ട് ബസ്സ് സർവീസ് ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിൽ നിന്നുള്ള യാത്രക്കാർ തൃപ്പൂണിത്തുറ, വൈറ്റില മുതലായ സ്ഥലങ്ങളിലെത്തി ടൗൺ ബസ്സിൽ കയറിയാൽ മാത്രമേ കാക്കനാട് അടക്കം എത്താൻ സാധിക്കൂ. ഇത് യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിന് പുറമെ എറണാകുളം ടൗണിൽ അനാവശ്യ തിരക്കും സൃഷ്ടിക്കുന്നു.
അതേസമയം 20 മിനിറ്റ് ഇടവേളകളിൽ കോട്ടയം ഡിപ്പോയിൽ നിന്നും ഏറ്റുമാനൂർ, കുറുപ്പന്തറ വഴിയും പാലാ ഡിപ്പോയിൽ നിന്ന് മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കാപ്പുംതല വഴിയും കടുത്തുരുത്തി എത്തി തലയോലപ്പറമ്പ്, മുളന്തുരുത്തി, ചോറ്റാനിക്കര, കാക്കനാട്, കളമശ്ശേരി വഴി ആലുവയിലേക്ക് സർവീസ് നടത്തിയാൽ യാത്രക്കാർക്കും കോർപ്പറേഷനും അത് ലാഭകരമായിരിക്കുമെന്നു യാത്രക്കാർ ചൂണ്ടി കാണിക്കുന്നു. എറണാകുളം നഗരത്തിന്റെ തിരക്കിൽ പെടാതെ ഐടി ജീവനക്കാരടക്കമുള്ള ആയിരക്കണക്കിന് ജോലിക്കാർക്ക് കാക്കനാട് ഇൻഫോപാർക്ക്, വ്യവസായമേഖല, കളക്ട്രേറ്റ്, ഇരുമ്പനം കൊച്ചിൻ റിഫൈനറി, കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മെഡിക്കൽ കോളേജ്, സൺറൈസ് ഹോസ്പിറ്റൽ കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), ജെയിൻ യൂണിവേഴ്സിറ്റി, മോഡൽ എഞ്ചിനീയറിംഗ് കോളേജ്, രാജഗിരി, സി എം എസ്, ഭാരത് മാതാ തുടങ്ങിയ നിരവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചോറ്റാനിക്കര ക്ഷേത്രം, ആലുവ ശിവ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകർക്കും അടക്കം ഈ സർവീസുകൾ ഗുണകരമാകും. 20.77 കോടി രൂപ മുതൽമുടക്കിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മേൽപ്പാലം തുറന്നതോടെ കോട്ടയം ജില്ലയിൽ നിന്നും എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗത്തേക്കുള്ള യാത്രക്കാർക്കും തിരിച്ചും പൂർണ്ണ പ്രയോജനം ലഭിക്കണമെങ്കിൽ കെഎസ്ആർടിസി ചെയിൻ സർവീസുകൾ എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്