Hot Posts

6/recent/ticker-posts

പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി



കോട്ടയം: ചാനൽ ചർച്ചയ്ക്കിടെ മുസ്‍‌ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് ഹർജി തള്ളിയത്. നേരത്തെ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കുന്നതിനിടെ, പി.സി.ജോർജ് കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ തുടർ‍ച്ചയായി ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.  

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഇത്തരത്തിലുള്ള പ്രസ്താവനകൾ പുറപ്പെടുവിക്കരുത് എന്ന തടക്കം മുൻപ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പി.സി.ജോർജ് നടത്തിയിരിക്കുന്നത് എന്നു കേസിന്റെ വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പി.സി.ജോർജിനെപ്പോലെ ദശകങ്ങളായി പൊതുപ്രവർത്തനം നടത്തുന്നവർ ഇത്തരത്തിൽ പെരുമാറിയാൽ തങ്ങൾക്കും ഇത്തരത്തിൽ ജാമ്യ വ്യവസ്ഥകൾ ലംഘിക്കാമെന്നു മറ്റുള്ളവരും ധരിക്കില്ലേ എന്നും കോടതി ആരാഞ്ഞിരുന്നു. 
ടെലിവിഷൻ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണ് എന്നായിരുന്നു പി.സി.ജോർജിന്റെ അഭിഭാഷകന്റെ വാദം. അപ്പോൾ തന്നെ മാപ്പു പറഞ്ഞെന്നും അഭിഭാഷകൻ വ്യക്തമാക്കി. മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ലെന്നും പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നായിരുന്നു മുൻ ഉത്തരവിൽ ഉണ്ടായിരുന്നത് എന്നും അഭിഭാഷകൻ പറഞ്ഞു. ഇവിടെ സംഭവിച്ചത് ടെലിവിഷന്‍ ചർച്ചക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ ചില കാര്യങ്ങൾ പറ‍ഞ്ഞു പോയതാണ്. അതിനാൽ മുന്‍കൂർ ജാമ്യം നൽകണമെന്നായിരുന്നു വാദം.
എന്നാൽ പി.സി.ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ൽ ഹൈക്കോടതി മറ്റൊരു വിവാദമായ കേസിൽ ജാമ്യം നൽകിയപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നു നിർദേശിച്ചിരുന്നു. അതിന്റെ നഗ്നമായ ലംഘനമാണു നടന്നിരിക്കുന്നത്. കോടതി ഉത്തരവുകൾ ലംഘിച്ചാലും പ്രശ്നമില്ല എന്ന തരത്തിലാണ് പി.സി.ജോർജ് പെരുമാറുന്നത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പി.സി.ജോർജ് നടത്തിയ മുസ്‍ലിം വിരുദ്ധ പ്രസ്താവന മുഴുവനായി കോടതി കേൾക്കുകയും ചെയ്തിരുന്നു.
ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ഗൗരവപ്പെട്ട കാര്യം തന്നെയാണെന്നു കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാമ്യ വ്യവസ്ഥ ഒക്കെ ലംഘിക്കാം, കോടതി ഒന്നും ചെയ്യില്ല എന്നല്ലേ പി.സി.ജോർജിനെ കാണുന്ന ജനങ്ങൾക്ക് തോന്നൂ. അവരും നാളെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയാൽ എന്താകും സ്ഥിതി എന്ന് കോടതി ചോദിച്ചിരുന്നു. മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ പിഴകൊണ്ടു മാത്രം പ്രതികൾ രക്ഷപ്പെടാതെ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വിധി പറയാൻ മാറ്റിവച്ച കേസിൽ കോടതി ഉത്തരവിടുകയായിരുന്നു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും